അക്ഷയ പുസ്തക നിധി പുരസ്കാരം ഫ്രന്‍റ്സ് കള്‍ച്ചറല്‍ സെന്‍റര്‍ ഏറ്റുവാങ്ങി
text_fieldsദോഹ: ഖത്തര്‍ മലയാളി സാംസ്കാരിക ഭൂമികയിലെ ഏറ്റവും വലിയ കൂട്ടായ്മയയായ ഫ്രന്‍റ്സ് കള്‍ച്ചറല്‍ സെന്‍റിന് അക്ഷയ പുസ്തക നിധി നല്‍കിയ അന്തര്‍ ദേശീയ പുരസ്കാരം ദോഹയില്‍ നടന്ന പ്രൗഡോജ്വല ചടങ്ങില്‍ എഫ്.സി.സി സാരഥികള്‍ ഏറ്റുവാങ്ങി.
ഖത്തറിന്‍്റെ വിവിധ ഭാഗങ്ങളില്‍ നിന്നത്തെിയ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്ത ‘ഖത്തര്‍ കേരളീയം’ സമാപന ചടങ്ങില്‍ ഖത്തറിലെയും കേരളത്തിലെയും പ്രമുഖരുടെ സാനിധ്യത്തില്‍ അക്ഷയ പുസ്തകനിധി പ്രസിഡന്‍റും കേരള സാഹിത്യ അക്കാഡമി മുന്‍ സെക്രട്ടറിയുമായ പായിപ്ര രാധാകൃഷ്ണനാണ് പുരസ്കാരം വിതരണം ചെയ്തത്.
എഫ്.സി.സി എക്സിക്യുട്ടീവ് ഡയറക്ടര്‍ ഹബീബുറഹ്മാന്‍ കിഴിശ്ശേരിയും എക്സിക്യുട്ടീവ് കമ്മറ്റി അംഗങ്ങളും ചേര്‍ന്ന് പുരസ്കാരം ഏറ്റുവാങ്ങി. സമ്മേളനം ഖത്തര്‍ ചാരിറ്റി പി.ആര്‍. ഓഫീസര്‍ ഖാലിദ് മുമ്മദ് അബ്ദുല്ല അല്‍ യസീദി ഉദ്ഘാടനം ചെയ്തു. സാംസ്കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ.ഇ.എന്‍ കുഞ്ഞഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. മതത്തിന്‍്റെ പേരില്‍ കടുംപിടുത്തം കൂടിവരുന്ന ഈ കാലഘട്ടത്തില്‍ മതനിഷേധിയെയും ഇതരമത വിശ്വാസികളെയും ശിക്ഷ്യരായി പോലും സ്വീകരിച്ചിരുന്ന ശ്രീനാരായണ ഗുരുവിനെ കുറിച്ചുളള വായനയാണ് കാലം തേടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ പ്രസിഡന്‍റ് വി.ടി ഫൈസല്‍ പരിപാടിയില്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. പുരസ്കാരത്തിന് നന്ദി പ്രകാശിപ്പിച്ച് എഫ്.സി.സി എക്സിക്യുട്ടീവ് ഡയറക്ടര്‍ ഹബീബുറഹ്മാന്‍ കിഴിശ്ശേരി സംസാരിച്ചു. മലയാളിയുടെ സാംസ്കാരിക സംവാദത്തിനും വളര്‍ച്ചക്കും എഫ്.സി.സിയുടെ വാതിലുകള്‍ എന്നും തുറന്ന് കിടക്കുമെന്ന് അദ്ദേഹം പറഞ്ഞു. എഫ്.സി.സി ഗവേണിംഗ് ബോഡി ചെയര്‍മാന്‍ പി.പി. അബ്ദുറഹീം നന്ദി പറഞ്ഞു. ഖത്തര്‍ കേരളീയത്തിന്‍്റെ ഭാഗമായി നടന്ന സ്കൂള്‍ കലോല്‍സവം, ഫോട്ടോഗ്രാഫി, വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ മലയാള മഴ എന്നിവയിലെ വിജയികള്‍ക്കുളള സമ്മാനദാനവും സമാപന സമ്മേളനത്തില്‍ നടന്നു. നാടന്‍പ്പാട്ട്്, മാപ്പിളപ്പാട്ട്, ദൃശ്യവിഷ്ക്കാരം തുടങ്ങിയ കലാപരിപാടികളും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
