പുസ്തക പ്രകാശനവും ചർച്ചയും സംഘടിപ്പിച്ചു
text_fieldsഹന ഫാത്തിമയുടെ ആദ്യ കവിതാസമാഹാരത്തിന്റെ പ്രകാശനം എം.ഇ.എസ് ഇന്ത്യൻ സ്കൂൾ
പ്രിൻസിപ്പൽ ഹമീദ ഖാദർ നിർവഹിക്കുന്നു
ദോഹ: പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനിയായ ഹന ഫാത്തിമയുടെ ആദ്യ ഇംഗ്ലീഷ് കവിതാസമാഹാരം എം.ഇ.എസ് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഹമീദ ഖാദർ, റേഡിയോ മലയാളം സി.ഇ.ഒ അൻവർ ഹുസൈന് നൽകി പ്രകാശനം ചെയ്തു.
ഹാർമണി ഖത്തറും ഖത്തർ ഇന്ത്യൻ ഓതേർസ് ഫോറവും ചേർന്ന് അരോമ ദർബാർ ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ ഡോ. സാബു കെ.സി അദ്ധ്യക്ഷതവഹിച്ചു.
ഹുസൈൻ കടന്നമണ്ണ സമദ് മാണിക്കോത്തിന് ആദ്യപ്രതി കൈമാറി. സമീഹ ജുനൈദ് പുസ്തകപരിചയം നടത്തി. അതിഥികൾക്കുള്ള ഉപഹാരസമർപ്പണം മുഹമ്മദ് അസ്ലം, ജൗഹറ എന്നിവർ നിർവഹിച്ചു.
ഹബീബുറഹ്മാൻ കിഴിശ്ശേരി, ത്വയ്യിബ ഇബ്രാഹിം, സുഹൈൽ വാഫി, മജീദ് നാദാപുരം, ഷീന ജോൺ, മുനീർ ഒ.കെ, ഹുസൈൻ വാണിമേൽ, ഫാരിസ് അബ്ദുൽ ഖാദർ, അയ്ഷ ഗാലിബ്, ഹന ഫാത്തിമ എന്നിവർ സംസാരിച്ചു.
തൻസിം കുറ്റ്യാടി സ്വാഗതവും സലാഹുദ്ദീൻ നന്ദിയും പറഞ്ഞു. അൻസാർ അരിമ്പ്ര ശബ്ദം നൽകിയ കവിതകളുടെ ദൃശ്യാവിഷ്കാരം പ്രദർശിപ്പിച്ചു. സാലിം വേളം, ജംഷിദ് ഹമീദ്, റബിഹ് സമാൻ, അസ്ലം എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

