പുസ്തകം പ്രകാശനം ചെയ്തു
text_fieldsമുരളി വാളൂരാന്റെ കഥാസമാഹാരം ‘ഉത്തമ വൃക്ഷം’ ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ പ്രകാശനം ചെയ്യുന്നു
ദോഹ: മുരളി വാളൂരാന്റെ കഥാസമാഹാരം ‘ഉത്തമ വൃക്ഷം’ ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറവും ഐ.സി.സി സാഹിത്യ സമാജവും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ പ്രകാശനം ചെയ്തു. ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ പ്രകാശനം നിർവഹിച്ചു. പുസ്തകം ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം ജനറൽ സെക്രട്ടറി ഹുസൈൻ കടന്നമണ്ണ ഏറ്റുവാങ്ങി. നതാലിയ കഥാകൃത്തിൽ നിന്നും ആദ്യ പ്രതി സ്വീകരിച്ചു.സ്മിത ആദർശ് പുസ്തക പരിചയം നടത്തി.
ഐ.സി.ബി.എഫ് പ്രസിഡൻറ് ഷാനവാസ് ബാവ, എം.സി. താജുദ്ദീൻ ആശംസകൾ അർപ്പിച്ചു. അഷ്റഫ് മടിയാരി, ഡോ. പ്രതിഭ, തൻസീം കുറ്റ്യാടി, സുനിൽ പെരുമ്പാവൂർ വയനാനുഭവം പങ്കുവെച്ചു. കഥാകൃത്ത് മുരളി വാളൂരാൻ മറുമൊഴി നൽകി.ശ്രീകല ജിനൻ ,ഓതേഴ്സ് ഫോറം പ്രസിഡന്റ് ഡോ.കെ.സി. സാബു അധ്യക്ഷത വഹിച്ചു. ഷംനാ ആസ്മി സ്വാഗതവും ഷംല ജാഫർ നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

