പുസ്തക പ്രകാശനം
text_fieldsപി.ടി. യൂനുസ് എഴുതിയ പുസ്തകം 'ദേശാന്തരങ്ങളിലെ വിസ്മയക്കാഴ്ചകൾ' രണ്ടാം പതിപ്പ് ഗ്രാമഫോൺ ഖത്തർ ഡയറക്ടർ ഡോ. റഷീദ് പട്ടത്ത് ഓതേഴ്സ് ഫോറം പ്രസിഡന്റ് ഡോ. കെ.സി. സാബുവിന് നൽകി പ്രകാശനം ചെയ്യുന്നു
ദോഹ: എഴുത്തുകാരനും സഞ്ചാരിയുമായ പി.ടി. യൂനുസ് എഴുതിയ പുസ്തകം 'ദേശാന്തരങ്ങളിലെ വിസ്മയക്കാഴ്ചകൾ' രണ്ടാം പതിപ്പ് ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ദോഹയിൽ പ്രകാശിതമായി.
ഒന്നാം പതിപ്പ് നേരത്തെ നാട്ടിൽ പ്രകാശനം ചെയ്തിരുന്നു. ജോർഡാൻ, തായ്ലൻഡ്, വിയറ്റ്നാം, ബ്രൂണിക്കോ തുടങ്ങി ഏഴു രാജ്യങ്ങളിലൂടെയുള്ള സഞ്ചാരാനുഭവങ്ങളും നിരീക്ഷണങ്ങളും പങ്കുവെക്കുന്ന പുസ്തകം ദൃശ്യാഖ്യാന ഭംഗിയാൽ ഹൃദ്യമായ വായനാനുഭവമാണെന്ന് പ്രകാശനം നിർവഹിച്ച ഗ്രാമഫോൺ ഖത്തർ ഡയറക്ടർ ഡോ. റഷീദ് പട്ടത്ത് അഭിപ്രായപ്പെട്ടു. ഓതേഴ്സ് ഫോറം പ്രസിഡന്റ് ഡോ. കെ.സി. സാബു പുസ്തകം ഏറ്റുവാങ്ങി. ഖിയാഫ് ഗവേർണിങ് ബോഡി ചെയർമാൻ ഹുസൈൻ കടന്നമണ്ണ അധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി തൻസീം കുറ്റ്യാടി സ്വാഗതം പറഞ്ഞു. ജാബിർ റഹ്മാൻ പുസ്തകാവതരണം നടത്തി.
ജോയന്റ് സെക്രട്ടറി മുരളി വാളൂരാൻ മോഡറേറ്റർ ആയിരുന്നു. അഷ്റഫ് മടിയാരി, ശ്രീനാഥ് ശങ്കരൻകുട്ടി, സ്മിത ആദർശ്, ഫസലുറഹ്മാൻ കൊടുവള്ളി, ഷംന ആസ്മി തുടങ്ങിയവർ വായനാനുഭവം പങ്കുവെച്ചു. മറുപടി പ്രസംഗത്തിന് ശേഷം ഗ്രന്ഥകാരൻ പി.ടി. യൂനുസ് സദസ്സുമായി സംവദിച്ചു. ജോയന്റ് സെക്രട്ടറി ഷംല ജഹ്ഫർ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

