പുസ്തക പ്രകാശനവും ചർച്ചയും
text_fieldsഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച രണ്ടു പുസ്തകങ്ങളുടെ പ്രകാശന ചടങ്ങിൽനിന്ന്
ദോഹ: ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറത്തിന്റെ (ഖിയാഫ്) ആഭിമുഖ്യത്തിൽ രണ്ടു പുസ്തകങ്ങളുടെ പ്രകാശനവും ചർച്ചയും എഴുത്തുകാരുമായുള്ള മുഖാമുഖവും സംഘടിപ്പിച്ചു. ദീർഘകാല പ്രവാസിയായ എസ്.എച്ച്.എ. മജീദ് രചിച്ച, 26 ലധികം രാജ്യങ്ങളിലൂടെയുള്ള സഞ്ചാരാനുഭവങ്ങളും നിരീക്ഷണങ്ങളും ചരിത്രവസ്തുതകളും ഉൾക്കൊള്ളുന്ന പുസ്തകം 'സ്വപ്നവഴികളിലെ രത്നപാദുകങ്ങൾ' ലോകകേരളസഭാ അംഗവും സാംസ്കാരിക പ്രവർത്തകനുമായ അബ്ദുൽ റഊഫ് കൊണ്ടോട്ടിയും, ടിജോമോൻ തോമസിന്റെ പ്രഥമ നോവൽ 'ശബ്ദസാക്ഷി' അൽ മുഫ്ത റെന്റ് എ കാർ എക്സിക്യൂട്ടീവ് ഡയറക്ടർ സിയാദ് ഉസ്മാനും പ്രകാശനം ചെയ്തു.
ഖിയാഫ് ഗവേണിങ് ബോഡി ചെയർമാൻ ഹുസൈൻ കടന്നമണ്ണ എഴുത്തുകാരിൽനിന്ന് ആദ്യപ്രതി ഏറ്റുവാങ്ങി. പ്രസിഡന്റ് ഡോ. സാബു കെ.സി. അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി തൻസീം കുറ്റ്യാടി സ്വാഗതം പറഞ്ഞു. ഹ്രസ്വസന്ദർശനാർത്ഥം നാട്ടിൽ നിന്നെത്തിയ എഴുത്തുകാരൻ ആബിദ് പള്ളിപ്പുറം സംസാരിച്ചു. വൈസ് പ്രസിഡന്റ് മജീദ് പുതുപ്പറമ്പ്, എക്സിക്യൂട്ടീവ് അംഗം അബ്ദുസ്സലാം മാട്ടുമ്മൽ എന്നിവർ പുസ്തകാവതരണം നടത്തി.ഷൈജു ധമനി, നസീർ പാനൂർ, പ്രവീൺ രവീന്ദ്രൻപിള്ള, ഡെൻസിൽ ഷിബു, രജീഷ് കായക്കൽ, ഹുമൈറ അബ്ദുൽ വാഹിദ് എന്നിവർ വായനാനുഭവം പങ്കുവെച്ചു. തുടർന്ന് മുഖാമുഖ സെഷനിൽ എസ്.എച്ച്.എ. മജീദ്, ടിജോമോൻ തോമസ് എന്നിവർ സദസ്സുമായി സംവദിച്ചു. നജിത പുന്നയൂർക്കുളം മോഡറേറ്ററായ പരിപാടിയിൽ ഷമിന ഹിഷാം നന്ദി പറഞ്ഞു. 'ശബ്ദസാക്ഷി' നോവലിന്റെ രണ്ടാംഭാഗം കവർ റിലീസും ചടങ്ങിൽ നടന്നു. അൻസാർ അരിമ്പ്ര, ഷംല ജഹ്ഫർ, സുരേഷ് കൂവാട്ട്, ഷംന ആസ്മി, മുരളി വാളൂരാൻ, ജാബിർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

