ദോഹ: സാംസ്കാരിക മന്ത്രാലയം നേരിട്ട് അറബിയിലേക്ക് വിവര്‍ത്തനം ചെയ്ത രണ്ട് മലയാള കൃത ികൾ പുസ്തകോത്സവ നഗരിയിൽ പ്രകാശനം ചെയ്തു. ബി.എം. സുഹറയുടെ ഇരുട്ട് എന്ന നോവൽ, വീരാൻ കുട്ടിയുടെ നിശ്ശബ്ദതയുടെ മുഴക്കങ്ങൾ എന്നിവയുടെ അറബി വിവർത്തനങ്ങളാണ് മന്ത്രാ ലയത്തിലെ വിവര്‍ത്തന വിഭാഗം മേധാവി മുഹമ്മദ് അല്‍ കുവാരിയാണ് അക്ഷരോത്സവ നഗരിയിൽ പ്രകാശനം ചെയ്തത്. ബി.എം. സുഹറയുടെ ഇരുട്ട് എന്ന നോവൽ ‘തഹ്തസ്സമാ അൽ മുദ്ലിമ’ എന്ന പേരിലാണ് അറബിയിലേക്ക് മൊഴിമാറ്റിയിട്ടുള്ളത്. കവി വീരാൻകുട്ടിയുടെ തെരഞ്ഞെടുത്ത നൂറു കവിതകളുൾപെടുന്ന നിശ്ശബ്ദതയുടെ മുഴക്കങ്ങൾ ‘അസ്ദാഉസ്സുംത്’ എന്ന പേരിലും അറബി വായനക്കാരിലെത്തും.
ഖത്തറില്‍ പ്രവാസിയായ സുഹൈല്‍ വാഫിയാണ് ഇരു കൃതികളും അറബിയിലേക്ക് മൊഴിമാറ്റിയത്. സാഹിത്യജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരമായാണ് ഈ നേട്ടത്തെ കാണുന്നതെന്ന് ബി.എം. സുഹ്റ ഗൾഫ് മാധ്യമത്തോട് പറഞ്ഞു. ഈ നേട്ടം മലയാളത്തിനായി സമര്‍പ്പിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേർത്തു.
ഖത്തറുമായി ചരിത്രപരമായ സാംസ്കാരിക സൗഹൃദ ബന്ധം ശക്തമാക്കുന്നതിനുള്ള അവസരമായാണ് ഈ മുഹൂര്‍ത്തത്തെ കാണുന്നതെന്ന് ഖത്തര്‍ സാംസ്കാരിക മന്ത്രാലയത്തിലെ വിവര്‍ത്തന വിഭാഗം മേധാവി മുഹമ്മദ് അല്‍ കുവാരി പറഞ്ഞു.