Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റാസ് ലഫാൻ ദുരന്തത്തിൽ മരിച്ച 12 ഇന്ത്യക്കാരുടെയും മൃതദേഹം നാട്ടിലെത്തിച്ചു

text_fields
bookmark_border
റാസ് ലഫാൻ ദുരന്തത്തിൽ മരിച്ച 12 ഇന്ത്യക്കാരുടെയും മൃതദേഹം നാട്ടിലെത്തിച്ചു
cancel
camera_alt

റാസ് ലഫാൻ ദുരന്തത്തിൽ പരിക്കേറ്റ ഇന്ത്യക്കാരെ ഇന്ത്യൻ അംബാസഡർ വിപുൽ അൽ ഖോറിൽ സന്ദർശിച്ചപ്പോൾ

ദോഹ: റാസ് ലഫാൻ ദുരന്തത്തിൽ മരിച്ച 12 ഇന്ത്യക്കാരുടെയും മൃതദേഹം നാട്ടിലെത്തിച്ചു. വ്യാഴാഴ്ച നാല് പേരുടെയും വെള്ളിയാഴ്ച എട്ട് പേരുടെയും മൃതദേഹം ഖത്തർ എയർവേസ് വിമാനത്തിൽ ഇന്ത്യയിലെത്തിച്ചു. അപകടത്തിൽ മരിച്ച മലയാളി അ‍ർജുന്റെ മൃതദേഹം വെള്ളിയാഴ്ച പുലർച്ചെ കോഴിക്കോട് എത്തിച്ചിരുന്നു. തമിഴ്നാട് സ്വദേശികളായ മൂന്നുപേരുടെ മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തിലുമാണ് എത്തിച്ചത്.

രക്ഷാപ്രവർത്തനത്തിലും മൃതദേഹം നാട്ടിലെത്തിക്കാൻ സമയോചിത നടപടി സ്വീകരിച്ച ഖത്തർ അധികൃതർക്കും ഇന്ത്യൻ കമ്യൂണിറ്റി സംഘടനകൾക്കും ഇന്ത്യൻ എംബസി നന്ദി അറിയിച്ചു.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലെ ഖത്തർ എനർജിയുടെ ഗ്യാസ് പ്ലാന്റിൽ സ്ഫോടനം ഉണ്ടായത്. അപകടത്തിൽ 13 പേർ മരിക്കുകയും 66 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

അപകടത്തിൽ പരിക്കേറ്റ ഇന്ത്യക്കാരെ ഇന്ത്യൻ അംബാസഡർ വിപുൽ അൽ ഖോറിലെത്തി സന്ദർശിച്ചു. ഇവർക്ക് ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bodies of 12 Indians killed in Ras Laffan disaster brought back home
Next Story