ദോഹ: ഒ–പോസീറ്റീവ്, എ–പോസിറ്റീവ്, എല്ലാ ഗ്രൂപ്പുകളുടെയും നെഗറ്റീവ് എന്നിവ ഉൾപ്പെടെയുള്ള രക്തം അടിയന്തരമായി ആവശ്യമുണ്ടെന്ന് ഹമദ് മെഡിക്കൽ കോർപറേഷന് കീഴിലെ രക്തദാന കേന്ദ്രം അറിയിച്ചു.
ഹമദ് ജന റൽ ആശുപത്രിക്ക് സമീപമുള്ള കേന്ദ്രം ഞായർ മുതൽ വ്യാഴം വരെ രാവിലെ എഴ് മുതൽ വൈകിട്ട് 9.30 വരെ പ്രവർത്തിക്കും. ശനിയാഴ്ചകളിൽ രാവിലെ എട്ട് മുതൽ വൈകിട്ട് എട്ട് വരെയും പ്രവർത്തിക്കുമെന്നും അധികൃതർ വ്യകത്മാക്കി. ഹമദ് മെഡിക്കൽ കോർപറേഷെൻറ സാമൂഹികമാധ്യമ അക്കൗണ്ടുകളിലൂടെയാണ് അറിയിപ്പ് പുറത്തുവിട്ടിരിക്കുന്നത്.
രക്തദാനം ചെയ്യാൻ സന്നദ്ധതയുള്ളവർ 44391981 നമ്പറിൽ ബന്ധപ്പെട്ട് രക്തദാനം ചെയ്യുന്നതിനുള്ള സാധ്യതകൾ പരിശോധിക്കണമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ വ്യക്തമാക്കി.
ഖത്തറിെൻറ പിന്തുണ: നന്ദി അറിയിച്ച് ഫലസ്തീനിലെ യു എൻ ഏജൻസി
ദോഹ: മിഡിലീസ്റ്റിലെ അഭയാർഥികൾക്കുള്ള ഖത്തറിെൻറ അകമഴിഞ്ഞ പിന്തുണക്ക് ഹൃദയം നിറഞ്ഞ നന്ദി അറിയിച്ച് യു എൻ ഏജൻസി. ഫലസ്തീൻ അഭയാർഥികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന യു എൻ റിലീഫ് ആൻഡ് വർക്സ് ഏജൻസി( യു എൻ ആർ ഡബ്ല്യൂ എ)യാണ് നന്ദി അറിയിച്ചത്. ഖത്തറിന് നന്ദി എന്നർഥം വരുന്ന ശുക്റൻ ഖത്തർ എന്ന് അറബി ഭാഷയിൽ എഴുതിയ കൂറ്റൻ ബാനർ പിടിച്ച് നിൽക്കുന്ന വിദ്യാർഥികളുടെ ചിത്രവും ഇതിനോടനുബന്ധിച്ച് ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. 2019–2020 വർഷങ്ങളിൽ മിഡിലീസ്റ്റിലെ 5.4 മില്യൻ അഭയാർഥികളുടെ വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യക്ഷേമം തുടങ്ങിയ മേഖലകളിലെ പ്രവർത്തനങ്ങൾക്ക് ഖത്തറിെൻറ വിവിധ ഘട്ടങ്ങളിലായുള്ള 16 മില്യൻ യു എസ് ഡോളർ സാമ്പത്തിക പിന്തുണ ഏറെ സഹായകമാകുമെന്ന് ഏജൻസി വ്യക്തമാക്കി. ഖത്തർ ഫണ്ട് ഫോർ ഡെലവപ്മെൻറാണ് സാമ്പത്തികസഹായം മുന്നോട്ട് വെക്കുന്നത്.