രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsഇൻകാസ് ഖത്തർ കണ്ണൂർ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പ്
ദോഹ: ഇൻകാസ് ഖത്തർ കണ്ണൂർ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ അമേരിക്കൻ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ പി.കെ. സുലൈമാൻ, റഹീം റയ്യാൻ അനുസ്മരണ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഇൻകാസ് ജില്ല പ്രസിഡന്റ് ഷമീർ മട്ടന്നൂരിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ നൂറിലധികം ആളുകൾ രക്തദാനം നടത്തി. സെൻട്രൽ കമ്മിറ്റി നേതാക്കളും ഐ.സി.സി, ഐ.സി.ബി.എഫ് ഭാരവാഹികളും പങ്കെടുത്ത ചടങ്ങിൽ ആക്ടിങ് സെക്രട്ടറി മുഹമ്മദ് ഇടയന്നൂർ സ്വാഗതവും കൺവീനർ സുലൈമാൻ നന്ദിയും അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

