Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right25ാം...

25ാം രക്തദാനക്യാമ്പുമായി തൃശൂർ സൗഹൃദവേദി

text_fields
bookmark_border
25ാം രക്തദാനക്യാമ്പുമായി തൃശൂർ സൗഹൃദവേദി
cancel
camera_alt

തൃ​ശൂ​ർ ജി​ല്ല സൗ​ഹൃ​ദ വേ​ദി സം​ഘ​ടി​പ്പി​ച്ച ര​ക്​​ത​ദാ​ന ക്യാ​മ്പി​ന്‍റെ സം​ഘാ​ട​ക​ർ മു​ഖ്യാ​തി​ഥി​ക​ൾ​ക്കൊ​പ്പം

ദോ​ഹ: തൃ​ശൂ​ർ ജി​ല്ല സൗ​ഹൃ​ദ​വേ​ദി ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് ര​ക്ത ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. സൗ​ഹൃ​ദ​വേ​ദി​യു​ടെ 25ാമ​ത് ര​ക്ത​ദാ​ന ക്യാ​മ്പാ​ണ് വ​ക്ര​യി​ലു​ള്ള ന​സീം മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ൽ സം​ഘ​ടി​പ്പി​ച്ച​ത്. 600ൽ ​അ​ധി​കം പേ​ർ ര​ജി​സ്റ്റ​ർ ചെ​യ്തു.

500 ദാ​താ​ക്ക​ൾ പ​ങ്കെ​ടു​ത്തു. 400ഓ​ളം അം​ഗ​ങ്ങ​ൾ ര​ക്തം ദാ​നം ചെ​യ്തു. ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷ​ത്തി​നി​ടെ വേ​ദി​യു​ടെ കീ​ഴി​ൽ ന​ട​ന്ന ആ​റാ​മ​ത് ര​ക്ത​ദാ​ന ക്യാ​മ്പാ​ണി​ത്.

പ്ര​സി​ഡ​ന്‍റ്​ മു​ഹ​മ്മ​ദ് മു​സ്ത​ഫ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഐ.​സി.​സി പ്ര​സി​ഡ​ന്‍റ്​ പി.​എ​ൻ ബാ​ബു​രാ​ജ് ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​ൻ ഷ​റ​ഫ് പി ​ഹ​മീ​ദ്, ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ കെ.​എം.​എ​സ്​ ഹ​മീ​ദ്, മ​ണി​ക​ണ്ഠ​ൻ, ന​സീം റ​ബീ​ഹ് മാ​ർ​ക്ക​റ്റി​ങ് മാ​നേ​ജ​ർ സ​ങ്കേ​ത്, ര​ക്ത​ദാ​ന ക്യാ​മ്പ് സെ​ക്ട​ർ കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യ അ​ഷ്റ​ഫ്, ജ​ബീ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

എ​ച്ച്.​എം.​സി ബ്ല​ഡ് ഡൊ​ണേ​ഷ​ൻ യൂ​നി​റ്റ് കോ​ഓ​ഡി​നേ​റ്റ​ർ അ​ബ്ദു​ൽ ഖാ​ദ​ർ വേ​ദി​യു​ടെ ര​ക്ത​ദാ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ അ​ഭി​ന​ന്ദി​ച്ചു.

മു​ഖ്യ കോ​ഓ​ഡി​നേ​റ്റ​റും വേ​ദി സെ​ക്ര​ട്ട​റി​യു​മാ​യ വി​ഷ്ണു ജ​യ​റാം ദേ​വ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ പ്ര​മോ​ദ് മൂ​ന്നി​നി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:blood donation camp
News Summary - blood donation camp
Next Story