മെഗാ രക്തദാന ക്യാമ്പ്
text_fieldsഒരുമ എടക്കുളം സംഘടിപ്പിച്ച രക്തദാന ക്യാമ്പിൻെറ സംഘാടകർ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങുന്നു
ദോഹ: ഒരുമ എടക്കുളം ഖത്തർ നേതൃത്വത്തിൽ ഹമദ് മെഡിക്കല്‍ കോര്‍പറേഷനുമായി സഹകരിച്ച് രക്തദാന ക്യാമ്പ് നടത്തി. ദോഹ ഹമദ് ഹോസ്പിറ്റല്‍ പരിസരത്തുള്ള ഹമദ് ബ്ലഡ് ഡൊണേഷൻ സെൻറർ പുതിയ ബ്ലോക്കില്‍ നടന്ന ക്യാമ്പിൽ നിരവധി പേർ പങ്കെടുത്തു.
പ്രസിഡൻറ് സകീർ ഹുസൈൻ അധ്യക്ഷതവഹിച്ചു. ഒരുമയുടെ പ്രവർത്തങ്ങളെ സംബന്ധിച്ച് മുഖ്യരക്ഷാധികാരി മുസ്തഫ എം.വി വിവരിച്ചു.
ഐ.സി.ബി.എഫ് ജനറല്‍ സെക്രട്ടറി സാബിത് സഹീർ ഉദ്ഘാടനം ചെയ്തു. നോർക്ക പ്രധിനിധി അബ്ദുറഊഫ് കൊണ്ടോട്ടി മുഖ്യാതിഥി ആയിരുന്നു.
കെ.കെ. ഉസ്മാൻ, ഫൈസൽ മൂസ എന്നിവർ സംസാരിച്ചു.
പ്രോഗ്രാം കമ്മിറ്റി കൺവീനർ നാസികിെൻറ മേൽനോട്ടത്തിൽ ഭാരവാഹികളായ ജലീൽ, പ്രജിത്, ഷൗക്കത്ത്, അസ്ലം, ഷബാദ് എം.പി, നൗഷാദ്, രവി കരുണ, ഖാലിദ് സലാം, സന്ദീപ്, ജഗദീഷ്, ഷബാദ് ബക്കര്‍, ആഷിക്, ഷഫീദ്, സലിം പൂക്കാട്, മുഖ്ബിൽ, ഹുസൈൻ അബൂബക്കർ, റാഫി വളപ്പിൽ എന്നിവർ നേതൃത്വം നൽകി.
ഒരുമ ജനറല്‍ സെക്രട്ടറി സാജിദ് ബക്കർ സ്വാഗതവും ട്രഷറർ മൻസൂർ അലി നന്ദിയും പറ