വെൽകെയർ ഗ്രൂപ് രക്തദാനക്യാമ്പ് 23ന്
text_fieldsദോഹ: ഖത്തറിലെ പ്രമുഖ ഫാർമസി ശൃംഖലയായ വെൽകെയർ ഗ്രൂപ്പിെൻറ എട്ടാമത് രക്തദാന ക്യാമ്പ് ഫെബ്രുവരി 23ന്. കമ്പനിയുടെ സി.എസ്.ആർ പ്രവർത്തനങ്ങളുടെ ഭാഗമായി എല്ലാ വർഷവും സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പിൽ രജിസ്റ്റർ ചെയ്ത് പങ്കെടുക്കാവുന്നതാണ്.
രാവിലെ 7.30 മുതൽ ഉച്ചക്ക് ഒരു മണിവരെ മ്യൂസിയം പാർക് സട്രീറ്റിലെ വെൽകെയർ ഗ്രൂപ് കോർപറേറ്റ് ഓഫിസിലാണ് ക്യാമ്പ്. ഗൂഗ്ൾ ഫോറം വഴിയോ, hr@wellcaregroup.com ഇ-മെയിൽ, അല്ലെങ്കിൽ 50067767 നമ്പറിലോ ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യാവുന്നതാണ്. ഖത്തറിലെ പതിറ്റാണ്ടുകളുടെ പരിചയ സമ്പത്തുള്ള വെൽകെയർ ഗ്രൂപ്പിനു കീഴിൽ 90 ലേറെ ഫാർമസികൾ പ്രവർത്തിക്കുന്നുണ്ട്. നൂറിലേറെ ഹെൽത്ത്കെയർ ബ്രാൻഡുകളുടെ അംഗീകൃത വിതരണക്കാരുമാണ് വെൽകെയർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

