രക്തദാന ക്യാമ്പ്
text_fieldsഇൻകാസ് ഖത്തർ തിരുവനന്തപുരം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന രക്തദാന ക്യാമ്പ്
ദോഹ: മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് ഇൻകാസ് ഖത്തർ തിരുവനന്തപുരം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച രക്തദാന ക്യാമ്പ് നടത്തി. 125 പേർ രക്തം ദാനം ചെയ്തു. ഇൻകാസ് തിരുവനന്തപുരം ജില്ല പ്രസിഡന്റ് ജയപാൽ രക്തദാനം നടത്തി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ഇൻകാസ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഹൈദർ ചുങ്കത്തറ, അഡ്വസൈറി ബോർഡ് ചെയർമാൻ ജോപ്പച്ചൻ തെക്കേക്കൂറ്റ്, ബഷീർ തുവരിക്കൽ, പ്രദീപ് പിള്ള, അപ്പെക്സ് ബോഡി നേതാക്കളായ പി.എൻ. ബാബുരാജ്, വിനോദ് നായർ, കെ.വി. ബോബൻ തുടങ്ങിയവർ ക്യാമ്പ് സന്ദർശിച്ചു.
ഇൻകാസ് സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഷിബു സുകുമാരൻ, ജില്ല ഭാരവാഹികളായ മുനീർ പള്ളിക്കൽ, സലിം, ശങ്കർ, സെയ്ഫുദ്ധീൻ ഫൈസൽ എന്നിവർ നേതൃത്വം നൽകി.

