Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖ​ത്ത​ർ...

ഖ​ത്ത​ർ യൂ​നി​വേ​ഴ്​​സി​റ്റി ഫാ​ൾ സെ​മ​സ്​​റ്റ​റി​ന് 'ബ്ലെ​ൻ​ഡ​ഡ് ലേ​ണി​ങ്​'

text_fields
bookmark_border
ഖ​ത്ത​ർ യൂ​നി​വേ​ഴ്​​സി​റ്റി ഫാ​ൾ സെ​മ​സ്​​റ്റ​റി​ന് ബ്ലെ​ൻ​ഡ​ഡ് ലേ​ണി​ങ്​
cancel

ദോ​ഹ: കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ഖ​ത്ത​ർ യൂ​നി​വേ​ഴ്​​സി​റ്റി ഫാ​ൾ സെ​മ​സ്​​റ്റ​ർ ബ്ലെ​ൻ​ഡ​ഡ് ലേ​ണി​ങ്​ സി​സ്​​റ്റം വ​ഴി ന​ട​പ്പാ​ക്കും. രാ​ജ്യ​ത്തെ ആ​രോ​ഗ്യ സാ​ഹ​ച​ര്യ​ങ്ങ​ളു​ടെ​യും കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ പി​ൻ​വ​ലി​ക്കു​ന്ന​തി​നാ​യു​ള്ള അ​ധി​കൃ​ത​രു​ടെ പ​ദ്ധ​തി​ക​ളു​ടെ​യും വെ​ളി​ച്ച​ത്തി​ൽ, ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളു​മാ​യി ച​ർ​ച്ച​ക​ൾ ന​ട​ത്തി​യ​തി​നു ശേ​ഷ​മാ​ണ് ഖ​ത്ത​ർ യൂ​നി​വേ​ഴ്​​സി​റ്റി ഫാ​ൾ സെ​മ​സ്​​റ്റ​റി​ൽ ബ്ലെ​ൻ​ഡ​ഡ് ലേ​ണി​ങ്​ സി​സ്​​റ്റ​മെ​ന്ന തീ​രു​മാ​ന​ത്തി​ലെ​ത്തി​ച്ചേ​ർ​ന്ന​ത്.

മ​റ്റൊ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു വ​രെ ഇ​തു തു​ട​രു​മെ​ന്നും സ​ർ​വ​ക​ലാ​ശാ​ല അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.പ്ര​ത്യേ​ക കോ​ഴ്​​സു​ക​ൾ​ക്കൊ​ഴി​കെ മ​റ്റു​ള്ള​വ​ർ​ക്ക് ക്ലാ​സു​ക​ൾ ഒാ​ൺ​ലൈ​ൻ വ​ഴി​യാ​യി​രി​ക്കും. ഡി​പ്ലോ​മ, മാ​സ്​​റ്റേ​ഴ്​​സ്, ഡോ​ക്​​ട​റ​ൽ ഡി​ഗ്രി കോ​ഴ്​​സു​ക​ൾ ഇ​തി​ലു​ൾ​പ്പെ​ടും. വി​ദ്യാ​ർ​ഥി​ക​ൾ നേ​രി​ട്ട് ഹാ​ജ​രാ​കേ​ണ്ട പ്രാ​ക്​​ടി​ക്ക​ൽ ല​ബോ​റ​ട്ട​റി കോ​ഴ്​​സു​ക​ളും ഇ​തി​ലു​ൾ​പ്പെ​ടും. സ​ർ​വ​ക​ലാ​ശാ​ല പ്ര​ഖ്യാ​പി​ച്ച സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ൾ ലാ​ബു​ക​ളി​ല​ട​ക്കം പാ​ലി​ക്കു​ന്ന​ത് ഉ​റ​പ്പു​വ​രു​ത്താ​ൻ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കും.

സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ളും നി​യ​ന്ത്ര​ണ​ങ്ങ​ളും പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ ഉ​റ​പ്പു​വ​രു​ത്ത​ണം. നേ​ര​ത്തേ ല​ഭി​ച്ച അ​പ്പോ​യ​ൻ​റ്​​മെൻറ് പ്ര​കാ​രം യൂ​നി​വേ​ഴ്​​സി​റ്റി ടെ​ക്​​സ്​​റ്റ് ബു​ക്ക് സെ​ക്​​ഷ​നി​ലെ​ത്തു​ന്ന​വ​ർ​ക്ക് ടെ​ക്​​സ്​​റ്റ്​ പു​സ്​​ത​ക​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യും. ര​ണ്ടു ഘ​ട്ട​മാ​യാ​ണ് ടെ​ക്​​സ്​​റ്റ് പു​സ്​​ത​ക​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar University
News Summary - ‘Blended Learning’ for Qatar University Fall Semester
Next Story