1704 വണ്ടിച്ചെക്ക് കേസുകളിൽ വിധി
text_fieldsദോഹ: അക്കൗണ്ടുകളിൽ പണമില്ലാതെ ചെക്ക് നൽകിയതുമായി ബന്ധപ്പെട്ട് 1704 കേസുകളിൽ കഴിഞ്ഞ ദിവസം വിവിധ കോടതികൾ വിധി പറഞ്ഞു. രാജ്യത്ത് ഏറി വരുന്ന ഇത്തരം നിയമ വിരുദ്ധ നടപടികളിൽ കർശന നടപടികളാണ് കോടതികൾ സ്വീകരിച്ച് വരുന്നത്.
പണം നൽകാനുള്ള വ്യക്തികൾക്കോ കമ്പനികൾക്കോ അക്കൗണ്ടിൽ പണമില്ലാതെ ചെക്കുകൾ നൽകരുതെന്നാണ് നിയമം. ഈ നിയമം അംഗീകരിക്കാതെയാണ് പലരും ചെക്കുകൾ നൽകുന്നത്. ഇത് യാത്ര തടയുന്നതടക്കം നിയമ നടപടികൾക്ക് വിധേയമാണെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയതാണ്. ഇങ്ങനെ ചെക്ക് കേസുകളിൽ കുടുങ്ങി നിരവധി ആളുകളാണ് ജയിലുകളിൽ കഴിയുന്നത്. മലയാളികളിൽ നിരവധി പേർ ഇത്തരം കേസുകളിൽ പെട്ടതായാണ് വിവരം. കമ്പനികൾ തുടങ്ങുകയും പിന്നീട് ചെക്കുകളിലൂടെ മാത്രം വ്യാപാരം നടത്തുകയും ചെയ്ത് വരുന്ന ഇത്തരക്കാർ പിന്നീട് നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കഴിയാതെ കേസുകളിൽ പെടുകയാണ് പതിവ്. ബാങ്കുകളിൽ നിന്ന് വലിയ തുക ലോണെടുത്ത് തിരിച്ച് അടക്കാൻ കഴിയാതെ അറസ്റ്റ് ചെയ്യപ്പെടുന്നവരും നിരവധിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
