കറുത്ത രാജഹംസം ഖത്തറില്‍
text_fieldsദോഹ: ഏറ്റവും അത്യപുര്‍വ്വം എന്ന് വിശേഷിപ്പിക്കപ്പെടുന്ന കറുത്ത രാജഹംസ(ബ്ളാക്ക് ഫ്ളെമിംഗോ) ത്തെ ഖത്തറില്‍ കണ്ടത്തെി. ഗ്രേറ്റര്‍ ഫ്ളെമിംഗോകളുടെ ദശലക്ഷം എണ്ണത്തില്‍ ഒന്ന് എന്ന നിലയിലാണ് ബ്ളാക്ക് ഫ്ളെമിംഗോയെ ജന്തുശാസ്ത്രലോകം കണക്കാക്കുന്നത്. ആദ്യമായി ബ്ളാക്ക് ഫ്ളെമിംഗോയെ കണ്ടത്തെിയത് 2013 ല്‍ ഇസ്രായേലില്‍വെച്ചായിരുന്നു. തുടര്‍ന്ന് 2015 ഏപ്രിലില്‍ സൈപ്രസില്‍ ഇവയെ കണ്ടത്തെിയതായി നാഷണല്‍ ജിയോഗ്രഫിക് മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മൂന്നാംതവണ ഖത്തറിലാണ് കണ്ടത്തെുന്നത് ഖത്തറില്‍ ആണന്നതും പ്രത്യേകതയാണ്. ഖത്തറിലെ കരാനയില്‍നിന്ന് പ്രകൃതി ഫോട്ടോഗ്രാഫറും മലയാളിയുമായ അന്‍സാര്‍ മുഹമ്മദ് അലിയാണ് ഇവയെ കണ്ടത്തെിയതും ഫോട്ടോകള്‍ എടുത്തതും. ഖത്തറിലെ പക്ഷിനിരീക്ഷകരും ഫോട്ടോഗ്രാഫര്‍മാരുമായ തളിപറമ്പ സ്വദേശി അബ്ദുല്‍ റഫീഖ്, ബന്‍ഷാദ്, അഷറഫ് ഉസ്മാന്‍ എന്നിവരും ഈ ചിത്രങ്ങള്‍ ബ്ളാക്ക് ഫ്ളെമിംഗോയുടെതാണ് ഈ ചിത്രങ്ങളെന്ന് സാക്ഷ്യപ്പെടുത്തുന്നുണ്ട്.
കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റി ഫോറസ്ട്രി കോളേജ് ഹെഡ് ആയ ഡോ.നമീര്‍, ചിത്രങ്ങള്‍ പരിശോധിച്ചശേഷം ഇത് ബ്ളാക്ക് ഫ്ളെമിംഗോ ആണന്നും ഇത് വളരെ അത്യപൂര്‍വ്വമാണന്നും ഗള്‍ഫ് മാധ്യമത്തോട് പറഞ്ഞു. യഥാര്‍ഥത്തില്‍ ഗ്രേറ്റര്‍ ഫ്ളെമിംഗോകളുടെ ഇനത്തില്‍പ്പെടുന്നത് തന്നെയാണിത്. മറ്റ് യാതൊരു തരത്തിലുള്ള വിത്യാസവുമില്ല. ശരീരത്തില്‍ മെലാനിന്‍െറ അളവ് കൂടൂന്നതിന്‍െറ ഫലമായുണ്ടാകുന്ന ‘മെലാനിസ’മെന്ന ജനിതകപരമായ വൈകല്ല്യം മൂലമാണ് ഇവ പൂര്‍ണ്ണമായും കറുത്ത നിറത്തോട് കൂടി ജനിക്കുന്നത്. ഖത്തറില്‍ ഇവയെ കണ്ടത്തെിയതറിഞ്ഞ് പ്രകൃതിഫോട്ടോഗ്രാഫര്‍മാരും പ്രകൃതിസ്നേഹികളും കരാനയിലേക്ക് കഴിഞ്ഞ ദിവസവും പോയിരുന്നു. കരാനയില്‍ മാലിന്യം സംസ്കരിച്ച് ശുദ്ധജലമാക്കുന്ന സ്ഥലത്തിനടുത്തുള്ള ജൈവവൈവിദ്ധ്യമാര്‍ന്ന സ്ഥലമാണ് ദേശാടന പക്ഷികളുടെ പ്രിയപ്പെട്ട താവളം. ഇവിടെയാണ് യൂറോപ്പില്‍നിന്നും മറ്റുമത്തെിയ ഗ്രേറ്റര്‍ ഫ്ളെമിംഗോകള്‍ അടക്കമുള്ള പക്ഷികളുടെ സൈ്വര്യവിഹാരം. നവംബര്‍ മുതല്‍ ഫെബ്രുവരിവരെയാണ് ഖത്തറില്‍ ഈ പക്ഷികള്‍ ചെലവഴിക്കുന്നത്. മൂവായിരം കിലോമീറ്ററുകളോളം ദൂരം കടന്ന് എത്തുന്ന ഇവക്ക് ഒരു ദിവസം ഏകദേശം 600 ഓളം കിലോമീറ്റര്‍ പറക്കാനുള്ള ശേഷിയുണ്ട്. നാലരമുതല്‍ ആറര അടിയോളം ഉയരമുള്ള ഇവയുടെ ഏകദേശ ആയുസ് 60 വര്‍ഷമാണ്. ഗ്രേറ്റര്‍ ഫ്ളെമിംഗോകളുടെ സാധാരണ നിറം വെളുപ്പും പിങ്കും കലര്‍ന്ന ആകര്‍ഷണീയ നിറമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
