ബി.കെ മുഹമ്മദ് കുഞ്ഞി പ്രസംഗ മത്സരം: അന്ന, റബീഹ് ജേതാക്കൾ
text_fieldsഎം.ഇ.എസ് അലുമ്നി അസോസിയേഷൻ ബി.കെ. മുഹമ്മദ് കുഞ്ഞി പ്രസംഗ മത്സരത്തിലെ വിജയികൾ സംഘാടകർക്കൊപ്പം
ദോഹ: എം.ഇ.എസ് അലുമ്നി അസോസിയേഷൻ, എം.ഇ.എസ്.എ.എ ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബുമായി സഹകരിച്ച് സംഘടിപ്പിച്ച ബി.കെ. മുഹമ്മദ് കുഞ്ഞി പ്രസംഗ മത്സരത്തിൽ രാജഗിരി പബ്ലിക് സ്കൂളിലെ അന്ന ജെറിയും എം.ഇ.എസ് ഇന്ത്യൻ സ്കൂളിലെ മുഹമ്മദ് റബീഹ് അബ്ദുൽ അസീസും ജേതാക്കളായി. എം.ഇ.എസ് സ്കൂൾ മുൻ പ്രിൻസിപ്പൽ കൂടിയായ ബി.കെ. മുഹമ്മദ് കുഞ്ഞിയുടെ സ്മരണാർഥമാണ് പൂർവവിദ്യാർഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇന്റർ സ്കൂൾ പ്രസംഗ മത്സരം സംഘടിപ്പിക്കുന്നത്. ഖത്തറിലെ 11ഓളം ഇന്ത്യൻ സ്കൂളുകളിൽ നിന്നായി 22 വിദ്യാർഥികൾ രണ്ടു വിഭാഗങ്ങളിലായി മത്സരിച്ചു.
സീനിയർ വിഭാഗം വിജയികൾ: ഒന്നാം സ്ഥാനം-അന്ന ജെറി (രാജഗിരി സ്കൂൾ), രണ്ടാം സ്ഥാനം-കൃഷ് നാഗറാണി (ഡി.പി.എസ്.എം.ഐ.എസ്), മൂന്നാം സ്ഥാനം-ആന്റണി ബിനു ആലപ്പാട്ട് (ഡി.പി.എസ് മൊണാർക്). ജൂനിയർ വിഭാഗം വിജയികൾ: ഒന്നാം സ്ഥാനം മുഹമ്മദ് റബീഹ് അബ്ദുൽ അസീസ് (എം.ഇ.എസ് ഇന്ത്യൻ സ്കൂൾ), രണ്ടാം സ്ഥാനം അന്ന ലിസ ഷൈജു (ബിർള സ്കൂൾ), മൂന്നാം സ്ഥാനം ഐൻഡ്രി ഘോഷ് (ഡി.പി.എസ് മൊണാർക്). സ്കൂൾ ചാമ്പ്യൻഷിപ് എം.ഇ.എസ്, രാജഗിരി സ്കൂളുകൾ സ്വന്തമാക്കി.
ഫവാദു കാസു, ടോസ്റ്റ് മാസ്റ്റേഴ്സ് അംഗങ്ങളായ പ്രദീപ് മേനോൻ, എം.കെ. സബീന, ലോർനലിൻ ടലോഡ് എന്നിവർ വിധികർത്താക്കളായി. റാം മോഹൻ റായ് ചീഫ് ജഡ്ജായിരുന്നു. പരിപാടിയുടെ ഭാഗമായി എം.ഇ.എസ്.എ.എ അംഗത്വ കാർഡും പുറത്തിറക്കി. പ്രസിഡന്റ് ഫാസിൽ ഹമീദ് ആദ്യ കാർഡ് ഫാമിലി ഫുഡ് സെന്റർ എം.ഡി പി.പി. ഫൈസലിന് കൈമാറി. എം.ഇ.എസ് ഗാവൽ ക്ലബും ചടങ്ങിൽ ഔദ്യോഗികമായി ആരംഭിച്ചു. ഫാസിൽ ഹമീദ്, പ്രിൻസിപ്പൽ ഹമീദ ഖാദർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സംറ മഹ്ബൂബ് സ്വാഗതവും മുഹമ്മദ് നബീൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

