വിദ്യാർഥി പ്രതിഭകൾ മാറ്റുരച്ച് ബി.കെ. മുഹമ്മദ് കുഞ്ഞി പ്രസംഗ മത്സരം
text_fieldsഎം.ഇ.എസ് അലുമ്നി അസോസിയേഷൻ സംഘടിപ്പിച്ച ബി.കെ. മുഹമ്മദ് കുഞ്ഞി പ്രസംഗ മത്സരത്തിലെ വിജയികൾ സംഘാടകർക്കും അതിഥികൾക്കുമൊപ്പം
ദോഹ: എം.ഇ.എസ് സ്കൂൾ മുൻ പ്രിൻസിപ്പൽ ബി.കെ. മുഹമ്മദ് കുഞ്ഞിയുടെ സ്മരണാർഥം എം.ഇ.എസ് സ്കൂൾ പൂർവ വിദ്യാർഥി കൂട്ടായ്മ സംഘടിപ്പിച്ച ഇന്റർ സ്കൂൾ പ്രസംഗ മത്സരത്തിന് ഉജ്ജ്വല സമാപനം. 10 മുതൽ 17 വയസ്സുവരെയുള്ള വിദ്യാർഥികൾക്കായി ജൂനിയർ, സീനിയർതലത്തിൽ നടത്തിയ പ്രസംഗ മത്സരത്തിൽ 20 സ്കൂളുകളിൽനിന്നായി 350ഓളം പേർ പങ്കെടുത്തു.
40 പേർ ഇടം നേടിയ ഫൈനൽ റൗണ്ടിലെ മത്സരങ്ങൾക്ക് എം.ഇ.എസ് അബൂ ഹമൂർ സ്കൂൾ വേദിയായി. സീനിയർ വിഭാഗം ഇൻസ്പിരേഷണൽ സ്പീച്ചിൽ ഡി.പി.എസ് മോഡേൺ ഇന്ത്യൻ സ്കൂളിലെ ഷെസ കബീർ ഒന്നാമതെത്തി. ഐമൻ ജമിൽ (എം.ഇ.എസ്), ആയിഷ ഫാത്തിമ ബഷീർ (എം.ഇ.എസ്) എന്നിവർ രണ്ടും മൂന്നും സ്ഥാനം നേടി.
ജൂനിയർ വിഭാഗത്തിൽ ഇഷേൽ മുഹമ്മദ് (ദോഹ ഇംഗ്ലീഷ് സ്പീക്കിങ് സ്കൂൾ) ഒന്നാമതെത്തി. അമയ ഷിബു (നോബിൾ ഇന്റർനാഷനൽ സ്കൂൾ), ഗുണിക കൗൾ (ദോഹ മോഡേൺ ഇന്ത്യൻ സ്കൂൾ) എന്നിവർ രണ്ടും മൂന്നും സ്ഥാനക്കാരായി.
ഇംപ്രോപ്റ്റ് വിഭാഗം ജൂനിയറിൽ ക്രിസ്റ്റ റോസ് (ഒലീവ് സ്കൂൾ), അഫ്റ ഫാത്തിമ നിജാസ് (എം.ഇ.എസ്), സ്വര താക്കറെ (ഡി.പി.എസ് എം.ഐ.എസ്) എന്നിവർ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടി. സീനിയർ വിഭാഗത്തിൽ ഹർഷ് തോബാനി (ഡി.പി.എസ് എം.ഐ.എസ്), നന്ദിനി ദേവാംഗ് പഥക് (ഡി.പി.എസ് എം.ഐ.എസ്), ഷെസ കബീർ (ഡി.പി.എസ്) എന്നിവർ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടി.
പൂർവ വിദ്യാർഥി സംഘടനയായ എം.ഇ.എസ്.എ.എ ജനറൽ സെക്രട്ടറി സംറ മെഹബൂബ് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ഫാസിൽ ഹമീദ് മുൻ പ്രിൻസിപ്പൽ ബി.കെ. മുഹമ്മദ് കുഞ്ഞിയുടെ മാതൃക അധ്യാപന ജീവിതത്തെ വിശദീകരിച്ചുകൊണ്ട് സംസാരിച്ചു.
ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ് പ്രസിഡന്റ് സമീഹ സൂപ്പി അഭിനന്ദന പ്രസംഗം നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഡോ. ഹമീദ ഖാദർ സംസാരിച്ചു.
ശാരീരിക വൈകല്യത്തെ അതിജീവിച്ച് പ്രതിഭ തെളിയിച്ച ഒലിവ് സ്കൂൾ വിദ്യാർഥിനി നതാനിയ ലീല വിപിൻ അതിഥിയായി പങ്കെടുത്തു. സഫ്വാൻ സി.പി നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

