ബി.കെ. മുഹമ്മദ് കുഞ്ഞി പ്രസംഗ മത്സരം 23ന്
text_fieldsഎം.ഇ.എസ് അലുമ്നി പ്രസിഡന്റ് ഫാസിൽ ഹമീദും ലിബാനോ സ്യൂസെ ഡെപ്യൂട്ടി ജനറൽ മാനേജർ ഹലിം അബു ഹർബും സ്പോൺസർഷിപ് കരാറുമായി
ദോഹ: എം.ഇ.എസ് സ്കൂൾ അലുമ്നി അസോസിയേഷൻ ലിബാനോ സ്യൂസെ ഇൻഷുറൻസ് കമ്പനിയുമായി സഹകരിച്ച് ഖത്തറിലെ സ്കൂൾ വിദ്യാർഥികൾക്ക് ‘ബി.കെ. മുഹമ്മദ് കുഞ്ഞി ഇന്റർ സ്കൂൾ പ്രസംഗ മത്സരം’ സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 23ന് നടക്കുന്ന മത്സരത്തിലെ പങ്കാളിത്തം സംബന്ധിച്ച് എം.ഇ.എസ് അലുമ്നി അസോസിയേഷനും ലിബാനോ സ്യൂസെയും തമ്മിൽ കരാറിൽ ഒപ്പുവെച്ചു.
വിദ്യാർഥികളുടെ പ്രസംഗ വൈഭവവും സാമൂഹിക നിരീക്ഷണവും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യവുമായാണ് എം.ഇ.എസ് മുൻ പ്രിൻസിപ്പൽ ബി.കെ. മുഹമ്മദ് കുഞ്ഞിയുടെ പേരിൽ മത്സരം സംഘടിപ്പിക്കുന്നത്.
എം.ഇ.എസ് അലുമ്നി അസോസിയേഷൻ പ്രസിഡന്റ് ഫാസിൽ ഹമീദും ലിബാനോ സ്യൂസെ ഇൻഷുറൻസ് കമ്പനി ഫിനാൻസ് മേധാവി അനൂപ് മൊയ്തുട്ടിയും സ്പോൺസർഷിപ് കരാറിൽ ഒപ്പുവെച്ചു. അലുമ്നി അസോസിയേഷൻ വൈസ് പ്രസിഡന്റ് അമനാത് സോളങ്കി, ലിബാനോ സ്യൂസെ ഡെപ്യൂട്ടി ജനറൽ മാനേജർ ഹലിം അബു ഹർബ് എന്നിവരും പങ്കെടുത്തു. ഖത്തറിലെ 11ഓളം സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികൾ മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

