Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightബി​സ് ക​ണ​ക്റ്റ്’...

ബി​സ് ക​ണ​ക്റ്റ്’ ശ്ര​ദ്ധേ​യ​മാ​യി

text_fields
bookmark_border
ബി​സ് ക​ണ​ക്റ്റ്’ ശ്ര​ദ്ധേ​യ​മാ​യി
cancel

ദോ​ഹ: ഖ​ത്ത​റി​ലെ സം​ര​ഭ​ക​ർ​ക്കും ഭാ​വി സം​രം​ഭ​ക​രാ​വാ​ൻ ആ​ഗ​ഹി​ക്കു​ന്ന​വ​ർ​ക്കു​മാ​യി ഖ​ത്ത​ർ കേ​ര​ള ഇ​സ്‌​ലാ​ഹി സെ​ന്റ​ർ യൂ​ത്ത് വി​ങ് സം​ഘ​ടി​പ്പി​ച്ച ‘ബി​സ് ക​ണ​ക്റ്റ്’ ബി​സി​ന​സ് മീ​റ്റ​പ്പ് ശ്ര​ദ്ധേ​യ​മാ​യി. ഖ​ത്ത​ർ കേ​ര​ള ഇ​സ്‌​ലാ​ഹി സെ​ന്റ​ർ പ്ര​സി​ഡ​ന്റ് കെ.​ടി. ഫൈ​സ​ൽ സ​ല​ഫി ഉ​ദ്ഘാ​ട​നം ചെ​യ്തു. ‘ഗ്ലോ​ബ​ൽ ട്രെ​ൻ​ഡ്സ് ഓ​ഫ് ബി​സി​ന​സ്’ എ​ന്ന വി​ഷ​യ​ത്തി​ൽ ഐ​ഡി ഫ്ര​ഷ് ഫു​ഡ് സി.​ഇ.​ഒ പി.​സി. മു​സ്ത​ഫ​യും ‘ഖ​ത്ത​റി​ലെ ബി​സി​ന​സ് സാ​ധ്യ​ത​ക​ളും വെ​ല്ലു​വി​ളി​ക​ളും’ എ​ന്ന വി​ഷ​യ​ത്തി​ൽ റേ​ഡി​യോ മ​ല​യാ​ളം സി.​ഇ.​ഒ അ​വ​ൻ​വ​ർ ഹു​സൈ​നും സം​സാ​രി​ച്ചു. ബി​സി​ന​സ്സു​കാ​ർ അ​നു​ഭ​വി​ക്കു​ന്ന പ്ര​യാ​സ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​നും അ​തി​ന്റെ പ​രി​ഹാ​ര​ങ്ങ​ൾ ക​ണ്ടെ​ത്താ​നും പു​തു​സം​രം​ഭ​ക​ർ​ക്ക് കൃ​തൃ​മാ​യ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കാ​നും പ്രോ​ഗ്രാം സ​ഹാ​യ​ക​മാ​യെ​ന്ന് പ​ങ്കെ​ടു​ത്ത​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ക്യു.​കെ.​ഐ.​സി യൂ​ത്ത് വി​ങ് പ്ര​സി​ഡ​ന്റ് മു​നീ​ർ സ​ല​ഫി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ൽ മാ​ജി​ദ് ചു​ങ്ക​ത്ത​റ, വി.​കെ. ഷ​ഹാ​ൻ, എം. ​അ​ബ്ദു​ൽ ഖ​ഹാ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:guflnewsgulfqatar​
News Summary - Biz Connect' garners attention.
Next Story