ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിൽ ബിരിയാണി ഫെസ്റ്റ് ആരംഭിച്ചു
text_fieldsഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിലെ ബിരിയാണി ഫെസ്റ്റ് സി.ഇ.ഒ ശരീഫ് ബി.സി, ജനറൽ മാനേജർ അജിത് കുമാർ, ഏരിയ മാനേജർ മുഹമ്മദ് ബഷീർ പരപ്പിൽ എന്നിവർ ചേർന്ന്
ഉദ്ഘാടനം ചെയ്യുന്നു
ദോഹ: ഖത്തറിലെ പ്രമുഖ റീട്ടെയ്ൽ വ്യാപാര ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ്, എസ്ദാൻ മാൾ, വുകൈർ ബിരിയാണി ഫെസ്റ്റ് ആരംഭിച്ചു. ചിക്കൻ, ബീഫ്, മട്ടൻ, ഫിഷ്, കോഴിമുട്ട, പച്ചക്കറികൾ എന്നീ ചേരുവകൾ ചേർത്ത് 13ലധികം ബിരിയാണികളാണ് ഒരുക്കിയിരിക്കുന്നത് .
കൊൽക്കത്ത ബീഫ് ബിരിയാണി, കിഴി ബിരിയാണി, തണ്ടൂർ ചിക്കൻ ബിരിയാണി, തലശ്ശേരി ചിക്കൻ ബിരിയാണി, ഹൈദരാബാദി ചിക്കൻ ബിരിയാണി, കറാച്ചി ബിരിയാണി, കാശ്മീരി ബിരിയാണി, ഫിഷ് ബിരിയാണി, ഡിണ്ടിഗൽ താലാപകാട്ടി ബിരിയാണി, എഗ്ഗ് ബിരിയാണി, പച്ചക്കറി ബിരിയാണി തുടങ്ങി നിരവധി ബിരിയാണികളാണ് ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ് ഈ പ്രമോഷനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വ്യാഴാഴ്ചവരെ പ്രമോഷൻ തുടരുമെന്ന് ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ് റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ അറിയിച്ചു.

