Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightജനന...

ജനന സര്‍ട്ടിഫിക്കറ്റുകൾ നേരിട്ട്​ വിതരണമില്ല

text_fields
bookmark_border
ജനന സര്‍ട്ടിഫിക്കറ്റുകൾ നേരിട്ട്​ വിതരണമില്ല
cancel

ദോഹ: കോവിഡ്​ മൂന്നാം തരംഗത്തിലെ രോഗ വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ സർക്കാർ, സ്വകാര്യ ആശുപത്രികൾ വ​ഴിയും അംഗീകൃത ഓഫിസുകൾ വഴിയുമുള്ള ജനന സർട്ടിഫിക്കറ്റ്​ വിതരണം നിർത്തിവെച്ചതായി ആരോഗ്യ മന്ത്രാലയം.

കോവിഡ്​ വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ സുരക്ഷാ മുൻകരുതൽ എന്ന നിലയിലാണ്​ നേരിട്ടുള്ള സർട്ടിഫിക്കറ്റ്​ വിതരണങ്ങൾ താൽക്കാലികമായി നിർത്തിവെച്ചതെന്ന്​ മന്ത്രാലയം വ്യക്​തമാക്കി. ചൊവ്വാഴ്ച മുതൽ നിർദേശം പ്രാബല്യത്തിൽ വന്നു. അതേസമയം, ഖത്തര്‍ പോസ്റ്റ് വഴി ജനനസര്‍ട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളും കൈപ്പറ്റാനുള്ള സംവിധാനം തുടരും. ഓൺലൈൻ വഴി ആവശ്യക്കാർക്ക്​ അപേക്ഷസമർപ്പിച്ച് സർട്ടിഫിക്കറ്റ്​ സ്വന്തമാക്കാമെന്ന്​ അധികൃതർ അറിയിച്ചു. 30 റിയാൽ ചെലവഴിച്ചാൽ അപേക്ഷിച്ച്​ 48 മണിക്കൂറിനുള്ളിൽ സർട്ടിഫിക്കറ്റുകൾ മേൽവിലാസക്കാരന്​ ലഭ്യമാവും.ഈ

നമ്പറുകളിൽ വിളിക്കാം

ജനന സര്‍ട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് ബന്ധപ്പെടാനുള്ള നമ്പറുകൾ അധികൃതർ പ്രസിദ്ധീകരിച്ചു. വിമന്‍സ് വെല്‍നസ് ആന്‍ഡ് റിസര്‍ച്ച് സെന്‍റർ -ഡബ്ല്യു.ഡബ്ല്യു.ആർ.സി (4409 2145, 4407 5135, 4409 2143, 4409 2142, 4409 2141), സിദ്ര മെഡിക്കല്‍ സെന്‍റർ (4003 0878), അല്‍ വക്​റ ആശുപത്രി (4011 5288

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:not issued directly
News Summary - Birth certificates are not issued directly
Next Story