ദോഹ: സഹനസമരങ്ങളിലൂടെ രാജ്യത്തെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച ഗാന്ധിജിയുടെ 150ാം ജൻമദിനം ബിർല പബ്ലിക് സ്കൂളിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഗാന്ധിയുടെ സംഭാവനകൾ ഉൾക്കൊള്ളിച്ചുള്ള പ്രസംഗം, ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള സ്കിറ്റ്, രഘുപതി രാഘവ എന്ന ഗാനത്തിൽ നൃത്തം, ക്വിസ്, പെയിൻറിങ് മത്സരങ്ങൾ തുടങ്ങിയവ നടന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തരാൻ വേണ്ടി ഗാന്ധിജി സഹിച്ച ത്യാഗങ്ങൾ കുട്ടികളിലേക്ക് പകർന്നുനൽകിയുള്ള പ്രഭാഷണമാണ് വൈസ്പ്രിൻസിപ്പൽ ജോർജ് എഡിസൺ നടത്തിയത്. റിച്ചാർഡ് ആറ്റൻബറോയുടെ ‘ഗാന്ധി’ സിനിമയുടെ പ്രദർശനവും നടന്നു. മിഡിൽ സെക്ഷൻ എച്ച്.എം ദിവ്യ മേരി വിൻസെൻറ്, സെക്കൻഡറി കോർഡിനേറ്റർ തോമസ് ജോൺ തുടങ്ങിയവർ സംബന്ധിച്ചു. അഞ്ചാം ഗ്രേഡ് വിദ്യാർഥി അഭിനവ് നന്ദി പറഞ്ഞു.