Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightജീ​വി​ത​ശൈ​ലീ...

ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ളി​ൽ കു​റ​വെ​ന്ന് ബ​യോ​ബാ​ങ്ക് പ​ഠ​നം

text_fields
bookmark_border
ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ളി​ൽ കു​റ​വെ​ന്ന് ബ​യോ​ബാ​ങ്ക് പ​ഠ​നം
cancel

ദോ​ഹ: ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ളു​ടെ വ്യാ​പ​ന​ത്തി​ൽ കു​റ​വ് ചൂ​ണ്ടി​ക്കാ​ട്ടി ഖ​ത്ത​ർ ഫൗ​ണ്ടേ​ഷ​നു കീ​ഴി​ലെ ബ​യോ​ബാ​ങ്ക് പ​ഠ​ന റി​പ്പോ​ർ​ട്ട്. വി​ട്ടു​മാ​റാ​ത്ത സാം​ക്ര​മി​കേ​ത​ര രോ​ഗ​ങ്ങ​ളു​ടെ അ​പ​ക​ട​സാ​ധ്യ​താ ഘ​ട​ക​ങ്ങ​ൾ കു​റ​ക്കു​ന്ന​തി​ലെ ഖ​ത്ത​റി​ന്റെ ശ്ര​മ​ങ്ങ​ളെ​യാ​ണ് ഇ​ത് പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​തെ​ന്നും റി​പ്പോ​ർ​ട്ട് വ്യ​ക്ത​മാ​ക്കി. രാ​ജ്യ​ത്ത് ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള രോ​ഗ​ങ്ങ​ളു​ടെ വ്യാ​പ​ന​ത്തെ​ക്കു​റി​ച്ച പു​തി​യ പ​ഠ​ന​ത്തി​ൽ നി​ന്നു​ള്ള സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ൾ ഖ​ത്ത​ർ ബ​യോ​ബാ​ങ്ക് പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്. 10,000 ആ​ളു​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് ന​ട​ത്തി​യ പ​ഠ​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​രി​ൽ ഉ​യ​ർ​ന്ന തോ​തി​ൽ ഡി​സ്ലി​പി​ഡെ​മി​യ (ഉ​യ​ർ​ന്ന കൊ​ള​സ്‌​ട്രോ​ളി​ന്റെ അ​ള​വ്) ക​ണ്ടെ​ത്തി. പ്ര​മേ​ഹം, ര​ക്ത​സ​മ്മ​ർ​ദം എ​ന്നി​വ​യും കൂ​ടു​ത​ലാ​ണ്. എ​ന്നാ​ൽ, 2016ൽ ​ബ​യോ​ബാ​ങ്ക് പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ടു​ക​ളി​ലെ ക​ണ​ക്കു​ക​ളു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ ഡി​സ്ലി​പി​ഡെ​മി​യ, ഹൈ​പ്പ​ർ​ടെ​ൻ​ഷ​ൻ, ആ​സ്ത​മ എ​ന്നി​വ​യു​ടെ വ്യാ​പ​ന​ത്തി​ൽ കു​റ​വ് വ​ന്ന​താ​യി പു​തി​യ പ​ഠ​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

സ​ർ​വേ​യി​ൽ പ​ങ്കെ​ടു​ത്ത 30.1 ശ​ത​മാ​നം പേ​ർ​ക്കും ഡി​സ്ലി​പി​ഡെ​മി​യ​യും 17.4 ശ​ത​മാ​നം പേ​ർ​ക്ക് പ്ര​മേ​ഹ​വും 16.8 ശ​ത​മാ​നം പേ​ർ​ക്ക് ര​ക്താ​തി​മ​ർ​ദ​വും 9.1 ശ​ത​മാ​നം പേ​ർ​ക്ക് ആ​സ്ത​മ​യും ഉ​ണ്ടെ​ന്ന് പ​ഠ​നം ക​ണ്ടെ​ത്തി. 2016ലെ ​പ​ഠ​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​രി​ൽ 44 ശ​ത​മാ​നം പേ​ർ​ക്ക് ഉ​യ​ർ​ന്ന കൊ​ള​സ്‌​ട്രോ​ൾ ക​ണ്ടെ​ത്തി. 29 ശ​ത​മാ​നം പേ​ർ​ക്ക് ഉ​യ​ർ​ന്ന ര​ക്ത​സ​മ്മ​ർ​ദ​വും 16 ശ​ത​മാ​നം ആ​സ്ത​മ രോ​ഗ​വും ക​ണ്ടെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, 15.5 ശ​ത​മാ​നം പേ​രി​ൽ മാ​ത്ര​മാ​യി​രു​ന്നു അ​ന്ന് പ്ര​മേ​ഹം ക​ണ്ടെ​ത്തി​യി​രു​ന്ന​ത്. 2017 മു​ത​ൽ 2022 വ​രെ​യു​ള്ള ദേ​ശീ​യ ആ​രോ​ഗ്യ ന​യം പോ​ലു​ള്ള നി​ര​വ​ധി പ​ദ്ധ​തി​ക​ളു​ടെ​യും സം​രം​ഭ​ങ്ങ​ളു​ടെ​യും ഫ​ല​മാ​യാ​ണ് ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ളു​ടെ വ്യാ​പ​ന​ത്തി​ൽ കു​റ​വ് കാ​ണി​ക്കു​ന്ന​ത്. ഖ​ത്ത​രി ജ​ന​സം​ഖ്യ​യി​ൽ നി​ന്നും ബ​യോ​ള​ജി​ക്ക​ൽ സാ​മ്പി​ളു​ക​ളും ആ​രോ​ഗ്യ ജീ​വി​ത​ശൈ​ലി സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളും ശേ​ഖ​രി​ച്ച് പ​ഠ​നം ന​ട​ത്തു​ന്ന ഗ​വേ​ഷ​ണ സ്ഥാ​പ​ന​മാ​ണ് ഖ​ത്ത​ർ പ്രി​സി​ഷ​ൻ ഹെ​ൽ​ത്ത് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്റെ കീ​ഴി​ലു​ള്ള ഖ​ത്ത​ർ ബ​യോ​ബാ​ങ്ക്. നി​ല​വി​ൽ ഖ​ത്ത​ർ ബ​യോ​ബാ​ങ്കി​ൽ 39635 പേ​ർ പ​ഠ​ന​ത്തി​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. അ​വ​രി​ൽ 30570 പേ​രും ഖ​ത്ത​രി​ക​ളാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar FoundationBiobank study report
News Summary - Biobank study report
Next Story