Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബൈലാറ്ററൽ ക്രിക്കറ്റ്​ സീരീസ്​: ഖത്തർ ഫൈറ്റേഴ്​സ്​ ജേതാക്കൾ

text_fields
bookmark_border
ബൈലാറ്ററൽ ക്രിക്കറ്റ്​ സീരീസ്​: ഖത്തർ ഫൈറ്റേഴ്​സ്​ ജേതാക്കൾ
cancel
camera_alt

ബൈലാറ്ററൽ സീരീസിൽ ജേതാക്കളായ ഖത്തർ ഫൈറ്റേഴ്​സ്​ ടീം അംഗങ്ങൾ​ അഡ്വ. ജാഫർ ഖാനോടൊപ്പം

ദോഹ: ബിസാർഡ്സ് മീഡിയ ബൈലാറ്ററൽ സീരീസിൽ ഖത്തർ ഫൈറ്റേഴ്​സ്​ ജേതാക്കളായി. ആദ്യ ഫൈനൽ സമനിലയിൽ അവസാനിച്ചതിനാലാണ്​ രണ്ടാമതും ഫൈനൽ നടത്തിയത്​. 81 റൺസിനാണ്​ ഖത്തർ ഫൈറ്റേഴ്സ്, സ്​റ്റാർ വാരിയേഴ്​സിനെ തോൽപിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഖത്തർ ഫൈറ്റേഴ്സ് 16 ഓവറിൽ ആറു വിക്കറ്റ് നഷ്​ടത്തിൽ 221 റൺസ്​ നേടി ( റാഹിൽ 131, റസാഖ് 25, നാദിൽ 25). സ്​റ്റാർ വാരിയേഴ്​സിന്​ 141 റൺസ് മാത്രമേ നേടാൻ സാധിച്ചുള്ളൂ.

അഞ്ച്​ മാച്ചുകളടങ്ങുന്ന പരമ്പര തുല്യത വരുകയും ഫൈനൽ ടൈ ആവുകയും ചെയ്തതോടെ വന്ന റീ ഫൈനലാണ്​ ​ ശനിയാഴ്​ച നടന്നത്. സെഞ്ച്വറി നേടിയ റാഹിൽ സി.കെയാണ്​ മാൻ ഓഫ് ദ മാച്ച്. ഖത്തർ ഫൈറ്റേഴ്സിനു വേണ്ടി ക്യാപ്റ്റൻ ജാഫർ പുതിയൊട്ടിൽ ട്രോഫി എറ്റുവാങ്ങി. സ്​റ്റാർ വാരിയേഴ്സിൻെറ നൗഷാദ് പപൻ മാൻ ഓഫ് ദി സീരീസായി തിരഞ്ഞെടുക്കപ്പെട്ടു. വിജയികൾക്ക് ഇന്ത്യൻ കൾചറൽ സെൻററിൻെറ കായികവിഭാഗം തലവൻ അഡ്വ. ജാഫർ ഖാൻ ട്രോഫികൾ കൈമാറി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story