ബൈക്കുകാരേ, നിങ്ങളെ കുടുംബം കാത്തിരിക്കുന്നുണ്ട്
text_fieldsവിവിധ സ്ഥാപനങ്ങളിലെ ഡെലിവറി ജീവനക്കാർക്കായി ഗതാഗതവകുപ്പ് ഏർപ്പെടുത്തിയ ക്ലാസിൽ പങ്കെടുത്തവർ
ഉദ്യോഗസ്ഥരോടൊപ്പം
ദോഹ: രാജ്യത്ത് ബൈക്കുകളുമായി ബന്ധപ്പെട്ട അപകടങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിൽ ബോധവത്കരണവുമായി ഗതാഗത വകുപ്പ്. ഡെലിവറി ഓർഡറുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഡെലിവറി ബോയ്സിന് ഗതാഗത ജനറൽ ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം ബോധവത്കരണക്ലാസ് നടത്തി. ഗതാഗത ബോധവത്കരണ ഓഫിസർ ലെഫ്. മിഷ്ആൽ അലി അൽ ഗദീദ് അവതരിപ്പിച്ച സദസ്സിൽ വിവിധ കമ്പനികളിൽ നിന്നുള്ള നിരവധി പേർ പങ്കെടുത്തു. ബൈക്കേഴ്സും സൈക്ലിസ്റ്റുകളും നിർബന്ധമായും ഗതാഗത നിയമങ്ങൾ പാലിച്ചിരിക്കണമെന്നും തങ്ങളുടെ ജീവനും മറ്റുള്ളവരുടെ ജീവനും ഒരുപോലെ പ്രധാനപ്പെട്ടതാണെന്നും തെറ്റായ ഗതാഗത കീഴ്വഴക്കങ്ങൾ ഒഴിവാക്കണമെന്നും ഗതാഗത വകുപ്പ് ഓർമിപ്പിക്കുന്നു.
സാധ്യമാകുന്നത്ര ഡെലിവറി ബോയ്സിന് ബോധവത്കരണം നടത്തുന്നതിെൻറ ഭാഗമായി ഗതാഗത വകുപ്പ് നിരവധി കമ്പനികളുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്. അപകടങ്ങളുടെ കാരണങ്ങൾ, ൈഡ്രവിങ്ങിനിടയിലെ പതർച്ച, അമിത വേഗതക്കുള്ള പിഴ തുടങ്ങി വിവിധ വിഷയങ്ങളിലൂന്നിയാണ് ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നത്. കാറുകൾക്കിടയിലൂടെ പ്രവേശിക്കുന്നതും ഗ്രൂപ്പുകളായി റോഡിലൂടെ വാഹനമോടിക്കുന്നതുമടക്കമുള്ള തെറ്റായ കീഴ്വഴക്കങ്ങളാണ് ബൈക്കുകാരുടെ ഭാഗത്ത് നിന്നും നിത്യവും സംഭവിക്കുന്ന നിയമലംഘനങ്ങൾ. ഇതു മൂലം മറ്റുവാഹനങ്ങൾ ഓടിക്കുന്നവർക്ക് ആശയക്കുഴപ്പമുണ്ടാക്കുന്നു. ബൈക്ക് ഓടിക്കുേമ്പാൾ പോലും മൊബൈൽ ഫോൺ ചിലർ ഉപയോഗിക്കുന്നത് ഈയടുത്തു കൂടി വരുന്നുണ്ട്. പെട്ടെന്നുള്ള പ്രവേശനവും മുന്നറിയിപ്പില്ലാതെ ലൈൻ മാറുന്നതും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. ഗതാഗത നിയമലംഘനങ്ങൾ സംബന്ധിച്ചും നിയമ, നിർദേശങ്ങളുമായി ബന്ധപ്പെട്ടും പ്രത്യേക ചോദ്യോത്തര വേളയും അധികൃതർ സംഘടിപ്പിച്ചിരുന്നു.
ഡെലിവറി ജീവനക്കാരുടെ അശ്രദ്ധയോടെയുള്ള മോട്ടോർബൈക്ക് ഒാടിക്കൽ മൂലമുള്ള അപകടങ്ങൾ കൂടുന്നുണ്ട്. അമിതവേഗത, തെറ്റായ ദിശയിലുള്ള ഓവർടേക്കിങ് തുടങ്ങിയവയാണ് പ്രധാനപ്രശ്നം. ഇത്തരത്തിലുള്ള ബൈക്ക് ഒാടിക്കൽ മൂലം നിരവധി മര ണങ്ങളും ഗുരുതരമായ പരിക്കുകളും ഉണ്ടാകുന്നു. കമ്പനികളിൽ നിന്നുള്ള ഇൻസെൻറീവും ഡെലിവറി ജീവനക്കാരോടുള്ള ജനങ്ങളുടെ സമീപനവുമാണ് അപകടങ്ങളുടെ തീവ്രതയും എണ്ണവും വർധിപ്പിക്കുന്നതിന് പിന്നിലുള്ള പ്രധാന ഘടകമെന്നും ഗതാഗത വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.
വേഗത്തിൽ ഉൽപന്നങ്ങൾ എത്തിച്ചുകൊടുക്കുന്ന ഡെലിവറി ജീവനക്കാർക്ക് ചിലകമ്പനികൾ പ്രത്യേക ഇൻസെൻറിവുകൾ നൽകുന്നുണ്ട്. ഇത് അമിത വേഗത്തിൽ ബൈക്ക് ഒാടിക്കാൻ ജീവനക്കാരെ പ്രേരിപ്പിക്കുന്നു. പലപ്പോഴും ഗതാഗത നിയമങ്ങൾ അനുസരിക്കുന്നില്ല. കോവിഡ്കാലത്ത് ആളുകൾ ഭക്ഷണങ്ങൾക്കായി ഡെലിവറി സ്ഥാപനങ്ങളെ കൂടുതൽ ആശ്രയിക്കുന്നുണ്ട്. മുമ്പത്തേക്കാളും ബൈക്കിലുള്ള ഭക്ഷണസാധനങ്ങളുെട ഡെലിവറി കൂടുകയും ചെയ്തു. പറഞ്ഞ സമയത്ത് കൃത്യമായി ഭക്ഷണം എത്തിക്കുക എന്ന ഒറ്റ ലക്ഷ്യവുമായി കുതിച്ചുപായുകയാണ് ബൈക്കുകളിൽ പോകുന്നവർ. എല്ലാ റെസ്റ്റാറൻറുകൾക്കും ഹോം ഡെലിവറിയുണ്ട്. നല്ല വേഗതയിൽ പോകണമെന്ന് ഡെലിവറി ബോയ്മാർക്കും നിർബന്ധമില്ല.
എന്നാൽ, അൽപം ൈവകിയാൽപോലും ഓർഡർ കാൻസൽ ചെയ്യുന്നവരുണ്ട്. ഈ സമ്മർദം കൂടി ഉള്ളതിനാൽ അമിതവേഗത്തിൽ തിരക്കേറിയ റോഡുകളിലൂടെ കുതിച്ചുപായേണ്ട നിർബന്ധിതാവസ്ഥയാണ്. വേഗതയിൽ പേകാൻതക്ക ക്ഷമതയുള്ള ബൈക്കുകളല്ല, പലരും ഉപയോഗിക്കുന്നത്. സ്ഥാപനം നൽകുന്ന ബൈക്കുകൾ ഓടിക്കുക മാത്രമേ നിർവാഹമുള്ളൂ. പലതിനും ബ്രേക്ക് ലൈറ്റുകളില്ല. പിറകുവശത്തും ഭക്ഷണംസൂക്ഷിക്കുന്ന പിറകിലെ പെട്ടിയിലും റിഫ്ലക്ടർ സ്റ്റിക്കറുകൾ പതിച്ചാൽ വലിയ വാഹനങ്ങളിൽ വരുന്നവർക്ക് ബൈക്കുകളെ പെട്ടെന്ന് കാണാൻ കഴിയും. കനം കുറഞ്ഞ ഇരുചക്രവാഹനങ്ങൾ അപകടത്തിൽ പെടാനും സാധ്യത ഏെറയാണ്. കൊടുംചൂടായാലും നട്ടുച്ചയായാലും ബൈക്കിൽ ഹെൽമറ്റും െവച്ചു പോകുന്ന ഇവർ കാരുണ്യവും സ്നേഹവും അർഹിക്കുന്നുണ്ട്.
നിരത്തുകളിൽ ഇരുചക്ര വാഹനം കൂടുന്നു
ദോഹ: രാജ്യത്ത് ഇരുചക്ര വാഹനവിൽപനയിൽ മുന്നേറ്റം. ആസൂത്രണസ്ഥിതി വിവരക്കണക്ക് അതോറിറ്റിയുടെ കണക്കുകൾ പ്രകാരം ബൈക്കുകൾ കൂടിവരുകയാണ് നിരത്തുകളിൽ. ൈഡ്രവിങ് സ്കൂളുകളിൽ നിന്നുള്ള വിവരമനുസരിച്ച് ഇരുചക്രവാഹനലൈസൻസിനുള്ള ആവശ്യക്കാർ കൂടുകയാണ്. കുറഞ്ഞ വരുമാനക്കാരായ ആളുകളും മധ്യവരുമാനക്കാരും സാഹസിക ൈഡ്രവിങ് ഇഷ്ടപ്പെടുന്ന ആളുകളും യുവാക്കൾ പ്രത്യേകിച്ചും മോേട്ടാർ ൈസക്കിൾ ലൈസൻസിനായി കൂടുതലായി ഡ്രൈവിങ് സ്കൂളുകളിൽ അപേക്ഷിക്കുന്നുണ്ട്. ഇടത്തരം വരുമാനമുള്ള ആളുകൾ രസകരമായ ൈഡ്രവിങ് അനുഭവത്തിനുവേണ്ടി മോേട്ടാർ സൈക്കിൾ യാത്രയാണ് തെരഞ്ഞെടുക്കുന്നത്.
ഇവർ ആഡംബര ഇരുചക്ര വാഹനങ്ങൾ സ്വന്തമാക്കുകയാണ്. റെസ്റ്റാറൻറുകൾ, മറ്റ് കമ്പനികൾ, ഡോർ ടു ഡോർ ഡെലിവറി നടത്തുന്ന സ്ഥാപനങ്ങൾ എന്നിവയിൽ നിന്നുള്ള ജോലിക്കാരും മോേട്ടാർ സൈക്കിൾ ലൈസൻസിനായി ൈഡ്രവിങ് സ്കൂളുകളെ ആശ്രയിക്കുന്നുണ്ടെന്ന് കർവ സ്കൂൾ അധികൃതർ പറയുന്നു. കാർ പോലുള്ള ലൈറ്റ് വാഹനങ്ങളുടെ ലൈസൻസിനുള്ള ചെലവ്, പഠനത്തിനുള്ള ചെലവ്, പരിശീലന നടപടികളുടെ സങ്കീർണത എന്നിവ മോേട്ടാർ സൈക്കിളിെൻറ കാര്യത്തിൽ കുറവായതും ആളുകളെ കൂടുതൽ ആകർഷിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

