Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightക​ളി​കാ​ണാ​ൻ...

ക​ളി​കാ​ണാ​ൻ കോ​ർ​ണി​ഷി​ൽ കൂ​റ്റ​ൻ സ്ക്രീ​ൻ ത​യാ​ർ

text_fields
bookmark_border
ക​ളി​കാ​ണാ​ൻ കോ​ർ​ണി​ഷി​ൽ കൂ​റ്റ​ൻ സ്ക്രീ​ൻ ത​യാ​ർ
cancel

ദോ​ഹ: ലോ​ക​ക​പ്പ് പോ​രാ​ട്ട​ങ്ങ​ൾ സ്റ്റേ​ഡി​യ​ത്തേ​ക്കാ​ൾ മി​ക​വോ​ടെ കാ​ണി​ക​ളി​ലെ​ത്തി​ക്കാ​ൻ ദോ​ഹ. എ​ച്ച്.​ഡി ദൃ​ശ്യ മി​ക​വും മി​ക​ച്ച ഓ​ഡി​യോ സം​വി​ധാ​ന​വു​മാ​യാ​ണ് ലോ​ക​ക​പ്പ് വേ​ള​യി​ൽ ആ​രാ​ധ​ക​ർ​ക്ക് ക​ളി​ക്കാ​ഴ്ച​യൊ​രു​ക്കു​ന്ന കൂ​റ്റ​ൻ സ്ക്രീ​ൻ ത​യാ​റാ​ക്കു​ന്ന​ത്. ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ൾ ത​ത്സ​മ​യം പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​നാ​ണ് കൂ​റ്റ​ൻ സ്ക്രീ​ൻ ഒ​രു​ക്കു​ന്ന​തെ​ന്ന് എ​ന്റ​ർ​ടെ​യ്ൻ​മെ​ന്റ് ഇ​വ​ൻ​റ്സ് ക​മ്മി​റ്റി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സ്ക്രീ​ൻ സ്ഥാ​പി​ക്കു​ന്ന ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി. ഏ​റ്റ​വും അ​ത്യാ​ധു​നി​ക​മാ​യ എ​ച്ച്.​ഡി ക്വാ​ളി​റ്റി ഡി​സ്​േ​പ്ല സ്ക്രീ​നാ​ണ് സ​ജ്ജ​മാ​ക്കി​യ​തെ​ന്ന് ലോ​ക​ക​പ്പ് സം​പ്രേ​ഷ​ണ അ​വ​കാ​ശ​മു​ള്ള ബി​ൻ സ്​​പോ​ർ​ട്സ് ട്വീ​റ്റ് ചെ​യ്തു. കോ​ർ​ണി​ഷി​ലെ മ്യൂ​സി​യം ഓ​ഫ് ഇ​സ്‍ലാ​മി​ക് ആ​ർ​ട്ടി​ന് എ​തി​ർ​വ​ശ​ത്താ​യാ​ണ് നീ​ണ്ടു​കി​ട​ക്കു​ന്ന സ്ക്രീ​ൻ ഒ​രു​ക്കി​യ​ത്. ഇ​തി​നു പു​റ​മെ, ദോ​ഹ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മ​ത്സ​ര​ങ്ങ​ളു​ടെ ത​ത്സ​മ​യ പ്ര​ദ​ർ​ശ​ന​ത്തി​നാ​യി സ്ക്രീ​നു​ക​ൾ സ്ഥാ​പി​ക്കു​ന്നു​ണ്ട്. ഇ​വ​യു​ടെ നി​ർ​മാ​ണ​ങ്ങ​ളും അ​തി​വേ​ഗ​ത്തി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

ലോ​ക​ക​പ്പ് വേ​ള​യി​ൽ ആ​ഘോ​ഷ​ങ്ങ​ളു​ടെ പ്ര​ധാ​ന കേ​ന്ദ്രം​കൂ​ടി​യാ​ണ് ആ​റു കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ലു​ള്ള ദോ​ഹ കോ​ർ​ണി​ഷ്. എ​ല്ലാ ദി​വ​സ​വും രാ​വി​ലെ 10 മു​ത​ൽ ഇ​വി​ടെ വി​വി​ധ വി​നോ​ദ​പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കും. ന​വം​ബ​ർ ഒ​ന്നു മു​ത​ൽ ത​ന്നെ കോ​ർ​ണി​ഷി​ൽ ഗ​താ​ഗ​ത നി​രോ​ധ​നം ആ​രം​ഭി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar world cup
News Summary - Big screen on Corniche is ready for world cup
Next Story