Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightബി​ഗ് ഫൈ​വ് ഗ്ലോ​ബ​ൽ...

ബി​ഗ് ഫൈ​വ് ഗ്ലോ​ബ​ൽ ഇം​പാ​ക്ട്: ഫൈ​ന​ൽ ലി​സ്റ്റി​ൽ അ​ശ്ഗാ​ലും

text_fields
bookmark_border
Big Five Global Impact Award
cancel

ദോ​ഹ: അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന, നി​ർ​മാ​ണ മേ​ഖ​ല​ക​ളി​ലെ മി​ക​വി​നു​ള്ള ബി​ഗ്​ ഫൈ​വ്​ ​ഗ്ലോ​ബ​ൽ ഇം​പാ​ക്​​ട്​ അ​വാ​ർ​ഡി​നു​ള്ള ഫൈ​ന​ൽ പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ച്​ ഖ​ത്ത​റി​ന്‍റെ പൊ​തു​മ​രാ​മ​ത്ത്​ വി​ഭാ​ഗ​മാ​യ അ​ശ്ഗാ​ൽ. 17 വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 10 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് 113 സ്ഥാ​പ​ന​ങ്ങ​ളാ​ണ് അ​വാ​ർ​ഡി​ന്റെ അ​ന്തി​മ പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ച​ത്. സു​സ്ഥി​ര​വും നൂ​ത​ന​വു​മാ​യി വി​ക​സ​ന മാ​തൃ​ക​ക​ളി​ലൂ​ടെ വി​പ്ല​വാ​ത്മ​ക മാ​റ്റ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ വി​വി​ധ പ്രോ​ജ​ക്ടു​ക​ളാ​ണ് ഫൈ​ന​ൽ റൗ​ണ്ടി​ലെ​ത്തി​യ​ത്. ഇ​ന്ത്യ, പോ​ർ​ചു​ഗ​ൽ, നെ​ത​ർ​ല​ൻ​ഡ്സ്, ഉ​ഗാ​ണ്ട തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും ഇ​ത്ത​വ​ണ വി​വി​ധ ക​മ്പ​നി​ക​ൾ ഫൈ​ന​ൽ ലി​സ്റ്റി​ലു​ണ്ട്. ലൈ​വ​ബ്ൾ സി​റ്റി ഇ​നി​ഷ്യേ​റ്റി​വ് ഓ​ഫ് ദി ​ഇ​യ​ർ, ഇം​പാ​ക്ട് ലീ​ഡ​ർ​ഷി​പ് ടീം ​ഓ​ഫ് ദി ​ഇ​യ​ർ എ​ന്നീ പു​ര​സ്കാ​ര​ങ്ങ​ൾ ഇ​ത്ത​വ​ണ പു​തു​താ​യി ബി​ഗ് ഫൈ​വ് ഗ്ലോ​ബ​ൽ ഇം​പാ​ക്ട്സ് പു​ര​സ്കാ​ര​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

അ​റ​ബ് കോ​ൺ​ട്രാ​ക്ടേ​ഴ്സ് ക​മ്പ​നി​യു​ടെ കൈ​റോ മെ​ട്രോ ലൈ​ൻ ത്രീ ​നി​ർ​മാ​ണം, ജു​ബൈ​ൽ യാം​ബു റോ​യ​ൽ ക​മീ​ഷ​ന്റെ ഗ്രീ​ൻ ഇ​ൻ​ഡ​സ്ട്രി​യ​ൽ സി​റ്റി, മു​ശൈ​രി​ബ് പ്രോ​പ്പ​ർ​ട്ടീ​സി​നു കീ​ഴി​ലെ മു​ശൈ​രി​ബ് ഡൗ​ൺ ടൗ​ൺ, അ​ശ്ഗാ​ലി​ന്റെ ദോ​ഹ സി​റ്റി​യി​ലെ അ​ർ​ബ​ൻ ഏ​രി​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന പ​ദ്ധ​തി എ​ന്നി​വ സി​റ്റി പു​ര​സ്കാ​ര പ​ട്ടി​ക​യി​ലു​ണ്ട്. ഇം​പാ​ക്ട് ലീ​ഡ​ർ​ഷി​പ് വി​ഭാ​ഗ​ത്തി​ൽ ഖ​ത്ത​ർ ഫ്രീ ​സോ​ൺ അ​തോ​റി​റ്റി ഇ​ടം​പി​ടി​ച്ചു. ലൈ​വ​ബ്ൾ ന​വം​ബ​ർ 27ന് ​ദു​ബൈ​യി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ലാ​ണ് ബി​ഗ് ഫൈ​വ് ഗ്ലോ​ബ​ൽ ഇം​പാ​ക്ട് പു​ര​സ്കാ​ര​ങ്ങ​ളു​​ടെ പ്ര​ഖ്യാ​പ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar NewsBig Five Global Impact Award
News Summary - Big Five Global Impact: Ashgaol in final list
Next Story