ദോഹ: കതാറ സാംസ്കാരിക ഗ്രാമം സംഘടിപ്പിച്ച ഏഴാമത് സെൻയാർ മുത്തുവാരൽ, മത്സ്യബന്ധന ചാമ്പ്യ ൻഷിപ്പിന് തിരശ്ശീല വീണു. മൂന്നാഴ്ചയോളം നീണ്ട സെൻയാർ ഫെസ്റ്റിവലിെൻറ പ്രധാന ആകർഷണമായ ലിഫാഹ് ചാമ്പ്യൻഷിപ്പോടെയാണ് കൊടിയിറങ്ങിയത്. ലിഫാഹ് മത്സ്യബന്ധന മത്സരത്തിൽ അൽ ഫലാഹ് ഒന്നാമതെത്തി. കുടുംബങ്ങൾക്കായി നടത്തിയ ഫാമിലി സെൻയാറിൽ സെൻയാർ ടീം ജേതാക്കളായി. കുട്ടികൾക്കായുള്ള ഹദ്ദാഖ് മത്സരത്തിൽ പങ്കെടുത്തവർക്കെല്ലാം േപ്രാത്സാഹന സമ്മാനങ്ങളും നൽകി. മു ത്തുവാരൽ മത്സരത്തിൽ ചാമ്പ്യൻപട്ടം കരസ്ഥമാക്കിയ ഖോർ അൽ ഉദൈദ് ടീം ഏറ്റവും വലിയ മത്സ്യത്തെ പിടിച്ചതിനുള്ള പുരസ്കാരവും സ്വന്തമാക്കി.
കതാറയിൽ നടന്ന സമാപന ചടങ്ങിൽ സ്വദേശികളും വിദേശികളുമടങ്ങുന്ന ജനസാഗരത്തെ സാക്ഷിയാക്കി കതാറ കൾച്ചറൽ വില്ലേജ് ഫൗണ്ടേഷൻ ജനറൽ മാനേജർ ഡോ. ഖാ ലിദ് ബിൻ ഇബ്റാഹിം അൽ സുലൈതി വിജയികൾക്കുള്ള േട്രാഫികൾ സമ്മാനിച്ചു. നാല് ദിവസത്തോളം നീണ്ടുനിന്ന ലിഫാഹ് മത്സരം കഴിഞ്ഞ് തിരിച്ചെത്തിയ മത്സരാർഥികളെ വരവേൽക്കാൻ കുടുംബങ്ങളും സുഹൃത്തുകളുമടക്കം വൻ ജനക്കൂട്ടം തന്നെയായിരുന്നു എത്തിയിരുന്നത്. ഖത്തറിെൻറ പാര മ്പര്യവും തനിമയും നിലനിർത്തുകയും പുതുതലമുറക്ക് പൂർവികരുടെ ജീവിതമാർഗങ്ങൾ സംബന്ധിച്ച് കൂടുതൽ അറിവ് പകരുകയുമാണ് സെൻയാർ ഫെസ്റ്റിലൂടെ അധികൃതർ ലക്ഷ്യം വെക്കുന്നത്.
ലിഫാഹ് മത്സരത്തിൽ അൽ ഫലാഹ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ അൽ അരീഖ്, ഖോർ അൽ ഉ ദൈദ് ടീമുകൾ രണ്ടും മൂന്നും സ്ഥാനത്ത് ഫിനിഷ് ചെയ്തു. അൽ ഫലാഹ് ടീമിന് മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഖുലൈഫി നേതൃത്വം നൽകി. റുക്ൻ, അൽ അന്നാബി, അൽ ഹീർ, മസാഹിം, അൽ ജനൂബ്, അൽ ദാലൂബ്, അൽ വക്റ ടീമുകളാണ് യഥാക്രമം നാല് മുതൽ 10 വരെ സ്ഥാനങ്ങളിൽ. ഖോർ അൽ ഉദൈദിെൻറ മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽ ഹമ്മാദി 30.80 കിലോഗ്രാം തൂക്കമുള്ള മത്സ്യത്തെ പിടികൂടി ഏറ്റവും വലിയ മത്സ്യത്തെ പിടിക്കുന്നയാൾക്കുള്ള സമ്മാനം കരസ്ഥമാക്കി.
കുടുംബങ്ങൾക്കായുള്ള സെൻയാർ ഫെസ്റ്റിവലിൽ സെൻയാർ ടീം ഒന്നാമതെത്തിയപ്പോൾ തമീം അൽ മജ്ദ് രണ്ടും അൽ ബർഗൂത് മൂന്നും സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്തു. ആഭ്യന്തരമന്ത്രാലയം, ലഖ്വിയ, ദർഉൽ വതൻ, സ്പെഷ്യൻ എഞ്ചിനീയറിംഗ് ഓഫീസ്, ഖത്തർ പെേട്രാൾ, ഖത്തർ ടെലിവിഷൻ, അൽ കാസ് ചാനൽ, അൽ ജസീറ മുബാഷിർ, കുവൈത്ത് ടിവി തുടങ്ങിയവരെ ചടങ്ങിൽ ആദരിക്കുകയും ചെയ്തു. ദോഹക്ക് കിഴക്ക് വശം 80 കിലോമീറ്റർ അകലെയായി ഹാലൂൽ കടലിലായിരുന്നു ചാമ്പ്യൻഷിപ്പ് നടന്നത്.
കാലാവസ്ഥയിലെ അസ്ഥിരതയും ശക്തമായ കാറ്റും പോരാട്ടത്തിന് ഒട്ടും വീര്യം കുറച്ചില്ല. 27 ടീമുകളാണ് ലിഫാഹ് മത്സരത്തിൽ പങ്കെടുത്തത്. കുടുംബങ്ങൾക്കായുള്ള സെൻയാർ ഫെസ്റ്റ് കോർണിഷിലാണ് നടന്നത്. സെൻയാർ മത്സരങ്ങളിൽ കുവൈ ത്തിെൻറയും ഒമാെൻറയും പങ്കാളിത്തവും പ്രത്യേകം ശ്രദ്ധയാകർഷിച്ചു.