ഖത്തറിലെ ബിഗ് ബൂട്ടിന് ഗിന്നസ് തലയെടുപ്പ്
text_fieldsലോകകപ്പ് ഫുട്ബാൾ വേളയിൽ കതാറയിൽ പ്രദർശിപ്പിച്ച
ബിഗ് ബൂട്ട്
ദോഹ: ലോകകപ്പ് ഫുട്ബാൾ വേളയിൽ അന്താരാഷ്ട്ര മാധ്യങ്ങളുടെയും കാണികളുടെയും ശ്രദ്ധ നേടിയ കൂറ്റൻ ബൂട്ടിന് ലഭിച്ച ഗിന്നസ് റെക്കോഡ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. അബൂഹമൂറിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ (ഐ.സി.സി) നടന്ന പരിപാടി ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി സച്ചിൻ ദിൻകർ ഷൻക്പാൽ ഉദ്ഘാടം ചെയ്തു.
ലോകകപ്പ് കാലത്ത് ഇന്തോ-അറബ് ബന്ധം ശക്തമാക്കാൻ ഈ ഒരു ഉദ്യമത്തിലൂടെ ഇന്ത്യൻ സമൂഹത്തിന് സാധിച്ചതിൽ അതിയായ സന്തോഷമുണ്ട് എന്ന് അദ്ദേഹം പറഞ്ഞു.
യുവജന സംഘടനയായ ഫോക്കസ് ഇന്റർനാഷനൽ, ഇന്ത്യൻ കൾച്ചറൽ സെന്ററിനെയും കത്താറ ഡിപ്ലോമസിയെയും ഒപ്പം മറ്റു സാമൂഹിക സാംസ്കാരിക സംഘടനകളെയും ഒരുമിച്ചുനിർത്തിയാണ് ലോകറെക്കോഡ് പദ്ധതി ലക്ഷ്യത്തിലെത്തിച്ചത്.
ഫോക്കസ് ഇന്റർനാഷനൽ സി.ഇ.ഒ ഷമീർ വലിയവീട്ടിൽ അധ്യക്ഷത വഹിച്ചു. ഐ.സി.സി പ്രസിഡന്റ് പി.എൻ. ബാബുരാജൻ ആശംസ നേർന്നു. ഇന്ത്യന്‍ എംബസി, ഐ.സി.സി, ഐ.സി.ബി.എഫ് ഭാരവാഹികളെയും കൂടാതെ ഖത്തറിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ പങ്കെടുത്തു.
ലോകത്തെ ഏറ്റവും വലിയ ഫുട്ബാൾ ബൂട്ട് നിർമിച്ചതിന്റെ ഗിന്നസ് റെക്കോഡ് സർട്ടിഫിക്കറ്റുകൾ ദോഹയിൽ നടന്ന ചടങ്ങിൽ വിതരണം ചെയ്തപ്പോൾ
പ്രമുഖ കാര്‍ട്ടൂണിസ്റ്റും നിരവധി ഗിന്നസ് വേള്‍ഡ് റെക്കോഡ് ഉടമയുമായ എം. ദിലീഫ് ആണ് 17 അടി നീളവും ഏഴ് അടി ഉയരവുമുള്ള ബൂട്ട് നിർമിച്ചത്.
ഇന്ത്യയില്‍ നിർമാണം പൂര്‍ത്തിയാക്കി ലോകകപ്പ് സമയത്ത് കതാറ കള്‍ച്ചറല്‍ വില്ലേജ്, ലാ സിഗാലെ ഹോട്ടല്‍ എന്നിവിടങ്ങളില്‍ പ്രദര്‍ശനത്തിനായി വെച്ചിരുന്നു.
ഉദ്ഘാടന ദിനം മുതല്‍ നടന്നുവന്ന വിവിധങ്ങളായ സാംസ്കാരിക ആഘോഷ പരിപാടികളില്‍ പങ്കാളികളാവുകയും പ്രയോജനകരമാവുകയും ചെയ്ത സംഘടനകള്‍, കമ്പനികള്‍, വ്യക്തികള്‍ എന്നിവര്‍ക്കാണ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയിരുന്നത്. കതാറ കള്‍ച്ചറല്‍ വില്ലേജ്, ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐ.സി.സി), ഐമാക്സ് ഗോള്‍ഡ്- ഇന്ത്യ, റിയാദ മെഡിക്കല്‍ സെന്റര്‍, ലാ സിഗാലെ ഹോട്ടൽ, റേഡിയോ സുനോ, എൻ.ബി.കെ ടൂർസ് ആൻഡ് ട്രാവൽസ്, ഫൈവ് പോയന്റ് എന്നിവര്‍ക്കായുള്ള ഗിന്നസ് വേള്‍ഡ് റെക്കോഡ് സര്‍ട്ടിഫിക്കറ്റും ഖത്തർ ഇന്ത്യൻ സ്റ്റുഡന്റ്സ് ക്ലബ്ബ്, ബ്രാഡ്ഫോർഡ് ലേർണിങ് ഗ്ലോബൽ - യൂ.എ.ഇ, ക്യൂ.ഐ.ഐ.സി, എം.ജി.എം, ഖത്തര്‍ മഞ്ഞപ്പട, ഫോക്കസ് ലേഡീസ്, ഇന്‍സൈറ്റ് ഖത്തര്‍, ഇന്ത്യന്‍ വിമന്‍സ് അസോസിയേഷന്, കര്‍ണാടക സംഘ ഖത്തര്‍, പാലക്കാടന്‍ നാട്ടരങ്ങ് ഖത്തര്‍, ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ ഡാന്‍സ് ഡിപ്പാര്‍ട്ട്മെന്റ്, രാജസ്ഥാന് പരിവാര്‍ ഖത്തര്‍, കേരള വുമന്‍സ് ഇനിഷ്യേറ്റിവ് ഖത്തര്‍, ഖത്തര്‍ തമിള്‍ മഗളിയാര്‍ മറ്റും, എം.ഇ.എസ് ഇന്ത്യന്‍ സ്കൂള്‍, നോബിള്‍ ഇന്റര്‍നാഷനല്‍ സ്കൂള്‍, ചാലിയാര്‍ ദോഹ തുടങ്ങിയവര്‍ക്ക് പാര്‍ട്ടിസിപ്പേഷന്‍ സര്‍ട്ടിഫിക്കറ്റും ചടങ്ങിൽ വിതരണം ചെയ്തു.
ഫോക്കസ് ഇന്റർനാഷനൽ ഖത്തർ റീജ്യൻ സി.ഒ.ഒ അമീർ ഷാജി സ്വാഗതവും സി.എഫ്.ഒ സഫീറുസ്സലാം നന്ദിയും പറഞ്ഞ പരിപാടിയിൽ ലോകത്തെ ഏറ്റവും വലിയ ഫുട്ബാൾ ബൂട്ടിന്റെ നിർമാണവും ചരിത്ര നിമിഷങ്ങളും അടങ്ങിയ വിഡിയോ പ്രദർശനവും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

