സൈക്കിളുകളുടെ വിസ്മയലോകവുമായി സൈക്കിള്‍ കാര്‍ണിവല്‍
text_fieldsസഫാരി ഗ്രൂപ് ഡയറക്ടറും ഗ്രൂപ് കോഒാഡിനേറ്ററുമായ ഷഹീൻ ബക്കർ, ന്യൂ ഇയർ സെൻറർ ഓപറേഷൻ മാനേജർ റിസ റസ്തി, ബി.ഡി.എം അനിൽ എന്നിവർ ചേർന്ന് സൈക്കിള്‍ കാര്‍ണിവല്‍ ഉദ്ഘാടനം ചെയ്യുന്നു
ദോഹ: ലോകോത്തര ബ്രാൻഡുകളുടെ വിവിധതരം സൈക്കിളുകൾ ഒരു കുടക്കീഴിൽ ഒരുക്കി സൈക്കിള്‍ കാര്‍ണിവല്‍ ആൻഡ് ടോയ്സ് പ്രമോഷൻ. ദോഹയിലെ സഫാരി ഹൈപ്പർമാർക്കറ്റുകളിലാണ് പ്രമോഷൻ. സൈക്കിൾ വിൽപനരംഗത്തെ പ്രശസ്ത കമ്പനിയായ ന്യൂ ഇയർ സെൻറർ ആണ് പ്രമോഷൻ ഒരുക്കിയത്.ബി.എസ്.എ, ഹെർക്കുലിസ്, റോഡിയോ, ആക്ഷൻ, ഫിലിപ്സ് എന്നീ അഞ്ച് ബ്രാൻഡുകളുടെ വിവിധ ഇനം സൈക്കിളുകളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.
സഫാരിയുടെ ഏത് ഔട്ട്ലെറ്റുകളിൽ നിന്നും സൈക്കിളുകൾ 100 റിയാലിന് മുകളില്‍ പര്‍ച്ചേസ് ചെയ്യു േമ്പാള്‍ ലഭിക്കുന്ന കൂപ്പണ്‍ നറുക്കെടുപ്പിലൂടെ രണ്ട് ഗ്രാമിെൻറ 22 കാരറ്റ് ഗോള്‍ഡ് കോയിനുകള്‍ വീതം 50 ഭാഗ്യശാലികള്‍ക്ക് ലഭിക്കാനുള്ള അവസരവുമുണ്ട്.
ഓഫർ ഡിസംബർ 31നാണ് അവസാനിക്കുക. ഖത്തറിൽ 42 വർഷമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് ന്യൂ ഇയർ സെൻറർ. ദോഹയിൽ ഇന്ത്യൻ ൈസക്കിളുകൾ ആദ്യമായി അവതരിപ്പിച്ചതും ന്യൂ ഇയർ സെൻററാണ്. കിഡ്സ് സൈക്കിളുകള്‍, ട്രൈ സൈക്കിളുകള്‍, റൈഡ് ഓണ്‍ ബൈക്കുകള്‍, റൈഡ് ഓണ്‍ കാറുകള്‍ തുടങ്ങിയവയും ഹെൽമറ്റുകള്‍ മറ്റു സേഫ്റ്റി ഗിയറുകളും ആക്സസറീസുകളും ലഭ്യമാണ്.പ്രമോഷൻ ഉദ്ഘാടന ചടങ്ങിൽ സഫാരി ഗ്രൂപ് ഡയറക്ടറും ഗ്രൂപ് കോഒാഡിനേറ്ററുമായ ഷഹീൻ ബക്കർ, ന്യൂ ഇയർ സെൻറർ ഓപറേഷൻ മാനേജർ റിസ റസ്തി, ബി.ഡി.എം അനിൽ എന്നിവർ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.