ഭവൻസ് സ്കൂൾ വാർഷികാഘോഷം
text_fieldsഭവൻസ് പബ്ലിക് സ്കൂൾ വാർഷികാഘോഷ പരിപാടിയിൽ സ്കൂൾ ചെയർമാൻ ജെ.കെ. മേനോൻ
അധ്യക്ഷ പ്രസംഗം നിർവഹിക്കുന്നു
ദോഹ: വൈവിധ്യമാർന്ന കലാസാംസ്കാരിക വിരുന്നുമായി 15ാം വാർഷികം ആഘോഷിച്ച് ഖത്തറിലെ മുൻനിര ഇന്ത്യൻ കലാലയമായ ഭവൻസ് പബ്ലിക് സ്കൂൾ. സ്കൂൾ മാനേജ്മെന്റ് അംഗങ്ങളും ഇന്ത്യൻ എംബസി, മന്ത്രാലയം പ്രതിനിധികളും പങ്കെടുത്ത പ്രൗഢഗംഭീരമായ ചടങ്ങിൽ വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു.
ഭവൻസ് പബ്ലിക് സ്കൂൾ ചെയർമാൻ ജെ.കെ. മേനോൻ അധ്യക്ഷതവഹിച്ചു. ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ഇഷ് സിംഗാൾ, തൊഴിൽ മന്ത്രാലയം ലേബർ റിലേഷൻസ് സ്പെഷലിസ്റ്റ് ഖാലിദ് അബ്ദുൽ റഹ്മാൻ ഫഖ്റു എന്നിവർ മുഖ്യാതിഥികളായി. സ്കൂൾ പ്രസിഡന്റ് പി.എൻ. ബാബുരാജൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രിൻസിപ്പൽ എം.പി ഫിലിപ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.
സ്കൂളിൽനിന്ന് മികച്ച നേട്ടങ്ങൾ കൊയ്ത വിദ്യാർഥികളെയും ജീവനക്കാരെയും ചടങ്ങിൽ ആദരിച്ചു. സ്കൂൾ മാഗസിൻ പ്രകാശനം മുഖ്യാതിഥികൾ നിർവഹിച്ചു. തുടർന്ന് വിദ്യാർഥികളുടെ നേതൃത്വത്തിൽ വിവിധ കലാ, നൃത്ത പരിപാടികൾ അരങ്ങേറി. വൈസ് ചെയർമാൻ ആർ. ഒ അബ്ദുൽഖാദർ, ഡയറക്ടർ ഓഫ് അഡ്മിനിസ്ട്രേഷൻ അഞ്ജന മേനോൻ എന്നിവർ പങ്കെടുത്തു. അക്കാദമിക് കോഓഡിനേറ്റർ മുജീബ് റഹ്മാൻ നന്ദി പറഞ്ഞു.

