ഭവൻസ് പബ്ലിക് സ്കൂൾ പുതിയ കാമ്പസിന്റെ സോഫ്റ്റ് ഓപണിങ് നാളെ
text_fieldsഭവൻസ് പബ്ലിക് സ്കൂൾ
ദോഹ: ഭവൻസ് പബ്ലിക് സ്കൂൾ അബു ഹമൂറിൽ അത്യാധുനികമായ രീതീയിൽ നിർമാണം പൂർത്തിയാക്കിയ പുതിയ ക്യാമ്പസിന്റെ സോഫ്റ്റ് ഓപണിങ് തിങ്കളാഴ്ച നടക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു. പുതിയ ക്യാമ്പസ് പ്രവർത്തനക്ഷമമാകുന്നതോടെ ഭവൻസ് പബ്ലിക് സ്കൂളിന്റെ നിലവിലുള്ള എല്ലാ ക്യാമ്പസുകളും ഇവിടേക്ക് മാറുമെന്ന് ചെയർമാൻ ജെ.കെ. മേനോനും ഡയറക്ടർ ബോർഡും അറിയിച്ചു. മെച്ചപ്പെട്ട വിദ്യാഭ്യാസ സൗകര്യങ്ങളും ആധുനികമായ പഠന സാഹചര്യങ്ങളും വിദ്യാർഥികൾക്ക് ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ക്യാമ്പസ് പ്രവർത്തനമാരംഭിക്കുന്നത്. സ്കൂളിന്റെ വളർച്ചയിലെ സുപ്രധാന നാഴികക്കല്ലാണിത്.
വിപുലമായ ഉദ്ഘാടന ചടങ്ങ് ഫെബ്രുവരിയിൽ നടക്കുമെന്നും സ്കൂൾ ഡയറക്ടർ ബോർഡ് അറിയിച്ചു. വിദ്യാർത്ഥികളുടെയോ സ്കൂൾ അധികൃതരുടെയോ അക്കാദമിക് ഷെഡ്യൂളിനെ ബാധിക്കാത്ത രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. ഇന്ത്യയിലെ പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനമായ 'ഭാരതീയ വിദ്യാ ഭവൻ' കീഴിൽ അൽ മിസ്നദ് എജ്യുക്കേഷൻ സെന്ററാണ് ഭവൻസ് പബ്ലിക് സ്കൂൾ നിയന്ത്രിക്കുന്നത്. സ്കൂളിന്റെ വളർച്ചയിലും മുന്നേറ്റത്തിലും പിന്തുണയും സഹകരണവും നൽകുന്ന രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും മറ്റ് ബന്ധപ്പെട്ടവർക്കും മാനേജ്മെന്റ് നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

