ഭാഷാസമര രക്തസാക്ഷി സമ്മേളനം
text_fieldsഭാഷാസമര രക്തസാക്ഷി അനുസ്മരണ സമ്മേളനത്തിൽ കെ.എം.സി.സി സംസ്ഥാന സെക്രട്ടറി സലീം നാലകത്ത് സംസാരിക്കുന്നു
ദോഹ: ഭാഷാസമര രക്തസാക്ഷി കുഞ്ഞിപ്പയുടെ സ്മരണക്കായി കാളികാവിലുയരുന്ന സെന്റർ ഫോർ ഹ്യുമൻ എക്സലൻസിന്റെ പ്രചാരണവുമായി നേതാക്കൾ ഖത്തറിലെത്തി.
ഖത്തർ കെ.എം.സി.സി വണ്ടൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഭാഷാസമര രക്തസാക്ഷി അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്തു. തുമാമ കെ.എം.സി.സി ഹാളിൽ സംഘടിപ്പിച്ച സംഗമം ഡോ. മുസ്തഫ ഹാജി പള്ളിശേരി ഉദ്ഘാടനം ചെയ്തു. നാസർ റഹ്മാനി കരുവാരകുണ്ട് അധ്യക്ഷത വഹിച്ചു.
കാളികാവ് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻറ് ഫരീദ് റഹ്മാനി, ജന. സെക്രട്ടറി ഹൈദരലി മാസ്റ്റർ, സെക്രട്ടറി ഷിഹാബ് കുട്ടശേരി, ചോക്കാട് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻറ് അബ്ദുൽ ഹമീദ്, ചോക്കാട് മവാസ പ്രസിഡന്റ് പി.എം. അലി എന്നിവർ അതിഥികളായി. കെ.എം.സി.സി സംസ്ഥാന സെക്രട്ടറി സലീം നാലകത്ത്, മലപ്പുറം ജില്ല പ്രസിഡന്റ് സവാദ് വെളിയങ്കോട് എന്നിവർ സംസാരിച്ചു. മുഹമ്മദ് നാസിം ഖുർആൻ പാരായണം ചെയ്തു. സിദ്ദീഖ് വഴിക്കടവ് , ഇസ്മാഈൽ ഹുദവി, കെ.എം.എ സലാം അഞ്ചച്ചവിടി, സലീം റഹ്മാനി നീലാഞ്ചേരി, റശീഖ് തുവ്വൂർ, ഷാനവാസ് മൂച്ചിക്കൽ, സക്കീർ മാളിയക്കൽ എന്നിവർ സംസാരിച്ചു. ചടങ്ങിൽ അതിഥികളെ ആദരിച്ചു.

