ദോഹ: ഇന്ത്യ^ഖത്തര്‍ സാംസ്കാരിക വര്ഷാചരണത്തിെൻറ ഭാഗമായി ഇന്ത്യന്‍ കള്‍ചറല്‍ സെൻറ ര്‍(ഐസിസി) ‘ഭാരത് ഉത്സവ്’ എന്ന പേരില്‍ നൃത്തസംഗീത പരിപാടി നടത്തുമെന്ന് പ്രസിഡൻറ് എ.പി . മണികണ്ഠന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ദോഹ ഷെറാട്ടൺ ഹോട്ടലിൽ ഏപ്രിൽ 12ന് വൈകി ട്ട് ആണ് ഭാരത് ഉത്സവ് പരിപാടി. ഖത്തര്‍, ഇന്ത്യ സാംസ്കാരിക മന്ത്രാലയങ്ങള്‍, ഖത്തര്‍ മ്യൂസിയം, ഖത്തറിലെ ഇന്ത്യന്‍ എംബസി എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി. പ്രമുഖ ഇന്ത്യന്‍ നര്‍ത്തകികളായ കലാമണ്ഡലം സ്വര്‍ണദീപ മഹാന്തേ (കൊല്‍ക്കത്ത), ശുഭ ജേന, സുമന്‍ജിത് ചക്രബര്‍ത്തി എന്നിവര്‍ ചേര്‍ന്നവതരിപ്പിക്കുന്ന നൃത്യവീഥി വാതായന്‍ ആണ് ആദ്യം അരങ്ങിലെത്തുന്നത്. കേരളത്തിെൻറ സ്വന്തം നൃത്തരൂപമായ മോഹിനിയാട്ടം, ആന്ധ്രയുടെ കുച്ചിപ്പുടി, ഒറീസയുടെ ഒഡീസി എന്നിവയും ഉണ്ടാകും.
പ്രശസ്ത ഭരതനാട്യ നര്‍ത്തകി ചിത്ര വിശ്വേശരെൻറ ശിഷ്യകളായ ഉമ നമ്പൂതിരിപ്പാട്, വിദ്യ രവീന്ദ്രന് ആനന്ദ്, ജയ് ക്യുഹെയ്നി റെഡ്ഡി എന്നിവര്‍ ചേര്‍ന്നവതരിപ്പിക്കുന്ന ഭരതനാട്യം തുടര്‍ന്ന് അരങ്ങേറും. ഖത്തറിലെ ഇന്ത്യന്‍ അംബാസഡർ പി. കുമരന് മുഖ്യാതിഥിയാകുന്ന ചടങ്ങില്‍ ഖത്തറിലെ പ്രമുഖ വ്യക്തികളും നയതന്ത്രപ്രതിനിധികളും പങ്കെടുക്കും. പ്രത്യേക സോവനീറും പ്രകാശനം ചെയ്യും. പ്രവേശനം സൗജന്യ പാസ്മൂലം. ഐസിസി ഓഫിസില്‍ പാസുകള്‍ ലഭ്യമാണ്.
ഐസിസി വൈസ് പ്രസിഡൻറ് വിനോദ് നായര്‍, ജനറല്‍ സെക്രട്ടറി സീനു പിള്ള, എച്ച്ആര്‍ ആന്‍ഡ് സ്പോര്‍ട്സ് വിഭാഗം മേധാവി അഡ്വ. ജാഫര്‍ ഖാന്, സാംസ്കാരിക, വിദ്യാഭ്യാസ വിഭാഗം മേധാവി ഡോ. നയന വാഗ്, കള്‍ചറല്‍ കോഓര്‍ഡിനേറ്റര്‍ എസ്. നിര്‍മല, കോണ്‍സുലാര്‍ സേവന വിഭാഗം മേധാവി പി. ഭൂമേശ്വര്‍, അഫിലിയേഷന് വിഭാഗം മേധാവി വി. മെഹ്സിന് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പെങ്കടുത്തു.