ഭാരത് ഉത്സവ് 25ന്
text_fieldsദോഹ: ഇന്ത്യൻ എംബസി അപെക്സ് സംഘടനയായ ഇന്ത്യൻ കൾചറൽ സെന്ററിന്റെ മെഗാ സാംസ്കാരിക മേളയായ ‘ഭാരത് ഉത്സവ് 2024’ന് ഒക്ടോബർ 25ന് ഖത്തർ നാഷനൽ കൺവെൻഷൻ സെന്റർ വേദിയാകും. വെള്ളിയാഴ്ച വൈകുന്നേരം നാല് മുതൽ അൽ മയാസ തിയറ്ററിലാണ് ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യവുമായി ‘ഭാരത് ഉത്സവ്’ അരങ്ങേറുന്നതെന്ന് ഐ.സി.സി വാർത്താ കുറിപ്പിൽ അറിയിച്ചു. പരിപാടി അംബാസഡർ വിപുൽ ഉദ്ഘാടനം നിർവഹിക്കും.
വിവിധ അസോസിയേറ്റഡ് സംഘടനകളിലെയും ഇന്ത്യൻ സ്കൂളുകളിലെയും തിരഞ്ഞെടുക്കപ്പെട്ട 500ഓളം കലാകാരന്മാർ വൈവിധ്യമാർന്ന നൃത്ത പരിപാടികൾ അവതരിപ്പിക്കും. പാസ് മുഖേനയാവും പരിപാടിയിലേക്കുള്ള പ്രവേശനം അനുവദിക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

