Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഭാ​​ര​​ത് ഉ​​ത്സ​​വി​ൽ...

ഭാ​​ര​​ത് ഉ​​ത്സ​​വി​ൽ തെ​ളി​ഞ്ഞു; ഇ​​ന്ത്യ​​ൻ വൈ​​വി​​ധ്യം 

text_fields
bookmark_border
ഭാ​​ര​​ത് ഉ​​ത്സ​​വി​ൽ തെ​ളി​ഞ്ഞു; ഇ​​ന്ത്യ​​ൻ വൈ​​വി​​ധ്യം 
cancel

ദോ​​ഹ: ഖ​​ത്ത​​ർ നാ​​ഷ​​ണ​​ൽ ക​​ൺ​​വെ​​ൻ​​ഷ​​ൻ സെ​​ൻ​റ​​റി​​ൽ ഇ​​ന്ത്യ​​ൻ എം​​ബ​​സി​​യു​​ടെ കീ​​ഴി​​ലു​​ള്ള ഐ ​​സി സി ​​സം​​ഘ​​ടി​​പ്പി​​ച്ച ഭാ​​ര​​ത് ഉ​​ത്സ​​വി​​ൽ 350ഓ​​ളം വ​​രു​​ന്ന ക​ലാ​​കാ​​ര​​ന്മാ​​ർ  ഇ​​ന്ത്യ​​യു​​ടെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ലു​​ള്ള ക​​ലാ സാം​​സ്​​​കാ​​രി​​ക പ​​രി​​പാ​​ടി​​ക​​ൾ അവതരിപ്പിച്ചു. മ​​ഹാ​​രാ​​ഷ്ട്ര ഫോ​​ക്ക് ഡാ​​ൻ​​സ്, ബം​​ഗാ​​ളി ഫെ​​സ്​​​റ്റി​​വ​​ൽ, ദേ​​ശ​​ഭ​​ക്തി പ്ര​​ക​​ട​​ന​​ങ്ങ​​ൾ, ദീപാ​​വ​​ലി, ദാ​​ണ്ഡ്യ ആ​​ഘോ​ഷ​​ങ്ങ​​ൾ, ഹോ​​ളി, ഈ​​ദ്, പൊ​​ങ്ക​​ൽ, ക്രി​​സ്​​​മ​​സ്, ബൈ​​സാ​​ഖി ആ​​ഘോ​​ഷ​​ങ്ങ​​ൾ, ലം​​ബാ​​ഡി നൃ​​ത്തം, മം​​ഗ്ലോ​​രി  നൃ​​ത്തം, ഗോ​​വ കാ​​ർ​​ണി​​വ​​ൽ തു​​ട​​ങ്ങി​​യ​​വ​​യാ​​യി​​രു​​ന്നു ഇ​​ന്ത്യ​​യു​​ടെ വൈ​​വി​​ധ്യം വി​​ളി​​ച്ചോ​​തിയത്.

അ​​തി​​ഥി​​ക​​ളും സ​​ന്ദ​​ർ​​ശ​​ക​​രു​​മാ​​യി 2500ല​​ധി​​കം പേ​​രാ​​ണ് ഭാ​​ര​​ത് ഉ​​ത്സ​​വ് കാ​​ണു​​ന്ന​​തി​​നാ​​യി എ​​ത്തി​​യ​​ത്. ഇ​​ന്ത്യ​​ൻ അം​​ബാ​​സ​​ഡ​​ർ പി ​​കു​​മ​​ര​​ൻ  മു​​ഖ്യാ​​തി​​ഥി​​യാ​​യി​​രു​​ന്നു. ബം​​ഗ്ലാ​​ദേ​​ശ്, ശ്രീ​​ല​​ങ്ക, നേ​​പ്പാ​​ൾ അം​​ബാ​​സ​​ഡ​​ർ​​മാ​​രും പ​​രി​​പാ​​ടി​​യി​​ൽ സം​​ബ​​ന്ധി​​ച്ചു. ഇ​​ന്ത്യ​​ൻ ക​​ൾ​​ച്ച​​റ​​ൽ സെ​​ൻ​​റ​​ർ പ്ര​​സി​​ഡ​​ൻ​​റ് മി​​ല​​ൻ അ​​രു​​ൺ, ജ​​ന​​റ​​ൽ സെ​​ക്ര​ട്ട​​റി ജൂട്ടാസ്​ പോ​​ൾ എ​​ന്നി​​വ​​ർ സ്വാ​​ഗ​​തം പ​​റ​​ഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsmalayalam newsbharat ulsav
News Summary - bharat ulsav-qatar-gulf news
Next Story