Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightബേ​പ്പൂ​ർ പ്ര​വാ​സി...

ബേ​പ്പൂ​ർ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ വാ​ർ​ഷി​ക​വും ഓ​ണാ​ഘോ​ഷ​വും സംഘടിപ്പിച്ചു

text_fields
bookmark_border
Beypore Pravasi Association Annual-Onam Celebration
cancel
camera_alt

ബേ​പ്പൂ​ർ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ വാ​ർ​ഷി​ക-​ഓ​ണാ​ഘോ​ഷം ഐ.​സി.​സി പ്ര​സി​ഡ​ന്റ് എ.​പി. മ​ണി​ക​ണ്ഠ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ദോ​ഹ: ബേ​പ്പൂ​ർ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ (ബി​പാ​ക്) ഒ​മ്പ​താം വാ​ർ​ഷി​ക​വും ഓ​ണാ​ഘോ​ഷ​വും ഓ​ൾ​ഡ് ഐ​ഡി​യ​ൽ സ്കൂ​ളി​ൽ ന​ട​ന്നു. ഐ.​സി.​സി പ്ര​സി​ഡ​ന്റ് എ.​പി. മ​ണി​ക​ണ്ഠ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ്ര​വാ​സി ക്ഷേ​മ​നി​ധി ബോ​ർ​ഡ് അം​ഗം സു​ധീ​റി​ന് സ്വീ​ക​ര​ണ​വും ഖ​ത്ത​റി​ൽ 25 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ ബേ​പ്പൂ​ർ നി​വാ​സി​ക​ളെ ആ​ദ​രി​ക്കു​ക​യും ചെ​യ്തു. ബി​പാ​ക്കി​ന്റെ ജ​ന​റ​ൽ ബോ​ഡി​യി​ൽ 19 അം​ഗ എ​ക്സി​ക്യൂ​ട്ടി​വ് രൂ​പ​വ​ത്ക​രി​ച്ച് ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.

മു​ഖ്യ ര​ക്ഷാ​ധി​കാ​രി​യാ​യി പി.​എ​ൻ.​എം. ജാ​ബി​ർ, പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ അ​സീ​സ് ടി.​വി, സെ​ക്ര​ട്ട​റി താ​ജു​ദ്ദീ​ൻ, ട്ര​ഷ​റ​ർ റ​ഹൂ​ഫ് മ​ല​യി​ൽ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. റ​ഹീ​സ് ത​യ്യി​ൽ, അ​ൻ​വ​ർ ഹു​സൈ​ൻ, റി​ജാ​ബ്‌ എ​ന്നി​വ​രാ​ണ് വൈ​സ് പ്ര​സി​ഡ​ന്റു​മാ​ർ. ആ​സി​ഫ് അ​ലി, റ​ഹീ​സ് കെ.​കെ, ബാ​ബു കെ ​എ​ന്നി​വ​ർ ജോ​യ​ന്റ് സെ​ക്ര​ട്ട​റി​മാ​ർ. വാ​ർ​ഷി​ക ഓ​ണാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി ബി​പാ​ക്കി​ന്റെ അം​ഗ​ങ്ങ​ളു​ടെ​യും ദോ​ഹ​യി​ലെ ക​ല പ്ര​വ​ർ​ത്ത​ക​രു​ടെ​യും ക​ലാ​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ അ​സീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

താ​ജു​ദ്ദീ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. കെ.​എം.​സി.​സി പ്ര​തി​നി​ധി മു​സ്ത​ഫ, കോ​ഴി​ക്കോ​ട് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി കൃ​ഷ്ണ​കു​മാ​ർ, ചാ​ലി​യാ​ർ ദോ​ഹ പ്ര​സി​ഡ​ന്റ് സ​മീ​ൽ, ജാ​ബി​ർ പി.​എ​ൻ.​എം എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. റ​ഹൂ​ഫ് മ​ല​യി​ൽ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Onam CelebrationAnnual MeetOnam 2023Beypore Pravasi Association
News Summary - Beypore Pravasi Association organized annual and Onam Celebration
Next Story