Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightനിയമലംഘകർ സൂക്ഷിക്കുക,...

നിയമലംഘകർ സൂക്ഷിക്കുക, മെട്രാഷുണ്ട്​!

text_fields
bookmark_border
നിയമലംഘകർ സൂക്ഷിക്കുക, മെട്രാഷുണ്ട്​!
cancel

ദോഹ: റോഡിലും സൈബർ ഇടങ്ങളിലും അധികൃതരുടെ കണ്ണുവെട്ടിച്ച്​ നിയമലംഘനങ്ങൾ നടത്തുന്നവർ കൂടുതൽ ശ്രദ്ധിച്ചാൽ നല്ലത്​. ഇനി പൊലീസിന്‍റെയും കാമറയുടെയും കണ്ണിൽപെട്ടില്ലെങ്കിലും നിങ്ങളുടെ നിയമ ലംഘനങ്ങൾ ബന്ധപ്പെട്ടവരിലേക്ക്​ കൃത്യമായെത്തും. ​മെട്രാഷ്​ രണ്ടിലെ 'കമ്യൂണിക്കേറ്റ്​ വിത്​ അസ്​' എന്ന സൗകര്യം ഉപയോഗപ്പെടുത്തി വാഹനാപകടങ്ങളും ട്രാഫിക്​ നിയമലംഘനങ്ങളും സൈബർ കുറ്റകൃത്യങ്ങളും മന്ത്രാലയത്തിൽ റിപ്പോർട്ട്​ ചെയ്യാമെന്ന്​ അധികൃതർ. കമ്യൂണിക്കേറ്റ് വിത് അസ്​ എന്നതിലെ ട്രാഫിക് വിൻഡോയിലൂടെ ഭിന്നശേഷിക്കാരുടെ പാർക്കിങ്​ ലംഘനം, വലത് വശത്തു കൂടെ ഓവർടേക്കിങ്​, ഗതാഗതം തടസ്സപ്പെടുത്തുക, നിരോധിത മേഖലയിലെ പാർക്കിങ്​ തുടങ്ങിയവ ചിത്രംസഹിതം മന്ത്രാലയത്തിൽ റിപ്പോർട്ട് ചെയ്യാം.

സാമൂഹിക ബോധവത്​കരണ മേഖലയിലെ നിരവധി സേവനങ്ങൾ, സുരക്ഷ സേവനങ്ങൾ, പൊതു സേവനങ്ങൾ തുടങ്ങിയവയും ഈ വിഭാഗത്തിലുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം മറ്റൊരു ട്വീറ്റിൽ സൂചിപ്പിച്ചു. എല്ലാ സേവനങ്ങളും വളരെ എളുപ്പത്തിൽ ഉപയോഗിക്കാനാകും. അന്വേഷണങ്ങൾ, ഇക്കണോമിക് ആൻഡ് ഇലക്േട്രാണിക് റിപ്പോർട്ടിങ്​, കമ്യൂണിറ്റി പൊലീസിങ്, സി.ഐ.ഡി, ക്രിമിനൽ പരാതി (സുരക്ഷ വിഭാഗം) എന്നിവയും സേവനങ്ങളിലുൾപ്പെടുന്നു.

അന്വേഷണങ്ങൾ എന്ന വിൻഡോയിലൂടെ ട്രാഫിക്, പാസ്​പോർട്ട് വിഭാഗം, മനുഷ്യാവകാശ വകുപ്പ് തുടങ്ങിയവയുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ സമർപ്പിക്കാം. ഈ വർഷം ആദ്യ പകുതിയിൽ 4,40,028 ഇടപാടുകളാണ് മെട്രാഷിലൂടെ നടന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Offenders
News Summary - Beware of offenders, there is a metrash!
Next Story