ബെന്നി ദയാൽ-ഹരിശങ്കർ സംഗീത വിരുന്ന് മേയ് 25ന്
text_fieldsബെന്നിദയാൽ, ഹരിശങ്കർ സംഗീത പരിപാടിയുടെ പോസ്റ്റർ പ്രകാശനം നിർവഹിക്കുന്നു
ദോഹ: സംഗീത രംഗത്ത് വൈവിധ്യംകൊണ്ടും ശൈലികൊണ്ടും ശ്രദ്ധേയനായി പ്രശസ്ത പിന്നണി ഗായകൻ ബെന്നി ദയാൽ ഖത്തറിലെത്തുന്നു. മേയ് 25ന് ക്യു.എൻ.സി.സിയിൽ നടക്കുന്ന ‘ഇൻ ടു ദ ബ്ലൂസ്’ സംഗീത പരിപാടിയിലാണ് ബെന്നി ദയാലും മ്യൂസിക് ബാൻഡ് ഫങ്ച്വേഷനും സംഗീതാനുഭവം ഒരുക്കുന്നത്. കൂടെ പിന്നണി ഗായകൻ ഡോ. കെ.എസ്. ഹരിശങ്കറും ഗായിക അഞ്ജു ജോസഫും പ്രഗതി ബാന്റും അണിനിരക്കും.
പരിപാടിയുടെ ഔദ്യോഗിക പ്രഖ്യാപനം കാലിക്കറ്റ് നോട്ട്ബുക്ക് ഹാളിൽ നടന്നു. ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, മുൻ പ്രസിഡന്റ് വിനോദ് വി. നായർ, റാഗ് ഗ്ലോബൽ മാനേജിങ് ഡയറക്ടർ മുഹമ്മദ് അസ്ലം എന്നിവർ ചേർന്ന് ലോഗോ പ്രകാശനം നിർവഹിച്ചു. സിറ്റി എക്സ്ചേഞ്ച് റിലേഷൻഷിപ് മനേജർ സജു ജെയിംസ്, ലിതിൻ, രൂപേശ്, ജാഫർ കണ്ടോത്ത് ഉൾപ്പെടെ വിവിധ സ്ഥാപനങ്ങളുടെ പ്രതിനിധികൾ പങ്കെടുത്തു.

