ബെൽറ്റ്–റോഡ് ഫോറത്തിൽ ഖത്തർ സംഘവും പങ്കെടുത്തു
text_fieldsദോഹ: ചൈനീസ് തലസ്ഥാനമായ ബീജിംഗിൽ സമാപിച്ച ബെൽറ്റ്–റോഡ് ഫോറത്തിൽ ഖത്തറും പങ്കെടുത്തു. പൊതു നന്മക്കായി സഹകരണം എന്ന തലക്കെട്ടിൽ നടന്ന ഫോറത്തിൽ ഗതാഗത വാർത്താവിനിമയമന്ത്രി ജാസിം ബിൻ സൈഫ് അൽ സുലൈതിയുടെ നേതൃത്വത്തിലുള്ള ഉന്നത പ്രതിനിധിസംഘമാണ് പങ്കെടുത്തത്. 29 രാജ്യങ്ങളുടെ തലവന്മാരടക്കം നൂറിലധികം രാജ്യങ്ങളിൽ നിന്നായി മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരുമാണ് ഫോറത്തിൽ പങ്കെടുത്തത്.
ചൈനയുടെ അഭിമാന പദ്ധതിയായ ബെൽറ്റ്–റോഡ് ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് ഭൂഖണ്ഡങ്ങളിൽ കൂടിയാണ് കടന്ന് പോകുന്നത്. മൾട്ടി ബില്യൻ ഡോളറിെൻറ നിക്ഷേപമാണ് പദ്ധതിയിലൂടെ പ്രതീക്ഷിക്കുന്നത്. ഖത്തറിലൂടെയും പദ്ധതി കടന്ന് പോകുന്നുണ്ട്. ഇതിെൻറ ഭാഗമായ കടൽമാർഗമുള്ള പാതയാണ് ഖത്തർ വഴി കടന്ന് പോകുന്നത്. പ്രസിദ്ധമായ സിൽക് റൂട്ടിെൻറ പുനർനിർമ്മാണം ലക്ഷ്യമിട്ട് ചൈനീസ് പ്രസിഡൻറ് സീ ജിൻ പിംഗിെൻറ കൈകളാണ് ഫോറത്തിന് പിന്നിലുള്ളത്. 2013ലാണ് പിങ് ഇതിന് തുടക്കം കുറിക്കുന്നത്. സമാധാനത്തിനും പുനരേകീകരണത്തിനും
സ്വതന്ത്രവ്യാപാരത്തിനുമായുള്ള പുതിയ പാതക്ക് 124 ബില്യൻ ഡോളറാണ് ചൈന ചെലവഴിക്കുന്നത്. അടിസ്ഥാന സൗകര്യം, ഗതാഗതം, സാമ്പത്തികം, വാണിജ്യം, ഈർജ്ജം തുടങ്ങിയ മേഖലകളിൽ സഹകരണത്തിെൻറ വഴികളെ സംബന്ധിച്ച് രണ്ട് ദിവസം നീണ്ടുനിന്ന ഫോറത്തിൽ ലോകനേതാക്കൾ ചർച്ച ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
