ബെൽജിയം, ബൾഗേറിയ സന്ദർശനം: അമീർ ഇന്ന് പുറപ്പെടും
text_fieldsദോഹ: ഔദ്യോഗിക സന്ദർശനത്തിനായി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഇന്ന് ബെൽജിയത്തിലേക്ക് തിരിക്കും. ശേഷം ബൾഗേറിയയും അമീർ സന്ദർശിക്കും. സന്ദർശനത്തിൽ രാഷ്ട്രത്തലവന്മാർ, മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവരുമായി അമീർ കൂടിക്കാഴ്ച നടത്തും. ഉഭയകക്ഷി ബന്ധവും വിവിധ മേഖലകളിലെ സഹകരണവും പൊതു പ്രാധാന്യമുള്ള മേഖലാ,അന്തർദേശീയ വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്യും. രണ്ട് രാജ്യങ്ങളിലേക്കുമുള്ള സന്ദർശനത്തിനിടെ വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കുന്നതിെൻറ ഭാഗമായി കരാറുകളിലും ധാരണാപത്രങ്ങളിലും ഖത്തർ ഒപ്പുവെക്കും. അമീറിനൊപ്പം ഔദ്യോഗിക പ്രതിനിധി സംഘവും വ്യാപാര പ്രമുഖരടങ്ങുന്ന സംഘവും യാത്രയിൽ ചേരുന്നുണ്ട്.
