Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബെഹ്സാദ് ഗ്രൂപ്പ് സീനിയർ പി.ആർ മാനേജർ ജോസഫ് പള്ളത്ത് ഖത്തറിൽ നിര്യാതനായി

text_fields
bookmark_border
ബെഹ്സാദ് ഗ്രൂപ്പ് സീനിയർ പി.ആർ മാനേജർ ജോസഫ് പള്ളത്ത് ഖത്തറിൽ നിര്യാതനായി
cancel

ദോഹ: എ.ബി.എന്‍ കോര്‍പ്പറേഷന്‍ ബെഹ്സാദ് ഗ്രൂപ്പ് സീനിയര്‍ പബ്ലിക്ക് റിലേഷന്‍സ് ആന്‍ഡ് അഡ്മിനിസ്ട്രേഷന്‍ മാനേജറും പത്തനംതിട്ട തിരുവല്ല കവിയൂർ സ്വദേശിയുമായ ജോസഫ് പള്ളത്ത് എബ്രഹാം ( ഷാജി-57) ഖത്തറിൽ നിര്യാതനായി. 40 വർഷത്തിലേറെയായി ഖത്തറിൽ പ്രവാസിയായ ഇദ്ദേഹം, എ.ബി.എൻ കോർപ്പറേഷൻ ബെഹ്സാദ് ഗ്രൂപ്പ് സ്ഥാപനങ്ങളുടെ മുതിർന്ന ജീവനക്കാരനായിരുന്നു. അസുഖബാധിതനായി ഹമദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെയായിരുന്നു മരണം.

ഭാര്യ ആനി ജോസഫ് ഹമദ് ആശുപത്രിയിൽ നഴ്സാണ്. മക്കൾ: ഷിജിന്‍ ജോസഫ്, ഷൈന്‍ ജോസഫ് (ഇരുവരും ഖത്തർ). നടപടികള്‍ പൂര്‍ത്തിയാക്കി ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷൻ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നാട്ടിലും, വിദേശത്തുമുള്ള ബന്ധുക്കള്‍ ഖത്തറിലെത്തിയതിന് ശേഷം ഇവിടെ തന്നെ സംസ്കരിക്കും.

ബെഹ്സാദ് എ.ബി.എന്‍ ഭവന്‍സ് സ്ക്കൂള്‍ ഗ്രൂപ്പുകളുടെ ഖത്തറിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപദേശവും പിന്തുണയും നല്‍കിയ ഏറ്റവും സീനിയറായ ഉദ്യോഗസ്ഥനായിരുന്ന ജോസഫ് പള്ളത്തിന്റെ നിര്യാണം ഗ്രൂപ്പിന് നികത്താനാവാത്ത നഷ്ടമാണെന്ന് എ.ബി.എന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ജെ.കെ.മേനോന്‍ അനുസ്മരിച്ചു. അന്തരിച്ച സി.കെ.മേനോനുമായി അടുത്ത ബന്ധം നിലനിര്‍ത്തിയിരുന്ന ജോസഫ് ജീവിത യാത്രയില്‍ വഴികാട്ടിയായിരുന്നുവെന്നും ജെ.കെ.മേനോന്‍ അനുസ്മരിച്ചു. എ.ബി.എൻ ഗ്രൂപ്പിലെ സഹപ്രവര്‍ത്തകരും അനുശോചനം രേഖപ്പെടുത്തി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Behzad Group Senior PR Manager Joseph Pallat passed away in Qatar
Next Story