Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇതാ, അതിരുകൾ മാഞ്ഞ...

ഇതാ, അതിരുകൾ മാഞ്ഞ സന്തോഷപ്പെരുന്നാൾ

text_fields
bookmark_border
ഇതാ, അതിരുകൾ മാഞ്ഞ സന്തോഷപ്പെരുന്നാൾ
cancel
camera_alt

അൽഉല കരാർ ഒപ്പുവെച്ചതിനു ശേഷം അബൂസംറ വഴി ഖത്തറിൽനിന്ന്​

വരുന്നവരെ സൗദി കസ്​റ്റംസ്​ പൂക്കൾ നൽകി സ്വീകരിച്ചപ്പോൾ (ഫയൽ ചിത്രം)

ദോഹ: 2017 ജൂൺ അഞ്ചുമുതൽ 2021 ജനുവരി 11 വരെയുള്ള മൂന്നരവർഷത്തിലധികമുള്ള കാലം. ഗൾഫിനെ സംബന്ധിച്ചിടത്തോളം പ്രയാസത്തി​േൻറതായിരുന്നു. ഖത്തർ ഉപരോധവും അതിനെ തുടർന്നുള്ള ഗൾഫ്​ പ്രതിസന്ധിയും തീർത്ത പലവിധ ​പ്രയാസങ്ങൾ. എല്ലാ രാജ്യങ്ങളും ഒരുപോലെ പലവിധ പ്രതിസന്ധിയിലായ വർഷങ്ങൾ. അതിലുപരി ഗൾഫ്​രാജ്യങ്ങളിലെ ജനങ്ങളുടെ മനസ്സിൽ സങ്കടങ്ങൾ കൂടുകൂട്ടിയ വർഷങ്ങൾ. കുടുംബബന്ധങ്ങൾക്ക്​ അത്രമേൽ വിലകൽപ്പിച്ചിരുന്ന അറബ്​ സമൂഹത്തിന്​ പലവിധ രാജ്യങ്ങളിലായി പരന്നുകിടക്കുന്ന തങ്ങളുടെ കുടുംബാംഗങ്ങ​െള പിരിഞ്ഞിരിക്കേണ്ടി വന്ന സങ്കടകാലം. എല്ലാറ്റിനും ഇപ്പോൾ അറുതിയായിരിക്കുന്നു.

2021 ജനുവരി 11ന്​ സൗദിയിൽ നടന്ന ജി.സി.സി ഉച്ചകോടിയിൽ അൽ ഉല കരാർ ഒപ്പുവെച്ചതോടെ പ്രതിസന്ധികൾ നീങ്ങി, ഖത്തറിനെതിരായ ഉപരോധവും. ​ഗൾഫ്​ പ്രതിസന്ധി നീങ്ങിയതിനു​ ശേഷമുള്ള ആദ്യപെരുന്നാളാണിന്ന്​. അതിനാൽതന്നെ ഈ ചെറിയ പെരുന്നാളിന്​ ഇരട്ടിമധുരമുണ്ട്​. അതിർത്തികൾ മാഞ്ഞ പെരുന്നാൾ കാലവും കൂടിയാണിത്​. രാജ്യങ്ങൾ തമ്മിലുള്ള ബന്ധം പൂർവസ്ഥിതിയിലേക്ക്​ നീങ്ങിയിട്ടുണ്ട്​. ഖത്തറി​െൻറ ഏക കര അതിർത്തിയും സൗദി അതിർത്തിയുമായ അബൂസംറ ജി.സി.സി ഉച്ചകോടി തുടങ്ങുന്നതിന്​ മണിക്കൂറുകൾക്ക്​ മുമ്പ​ുതന്നെ തുറന്നിരുന്നു, മനുഷ്യരുടെ ഹൃദയങ്ങളിലേക്ക്​ കൂടിയാണ്​ അന്നുമുതൽ കരവ്യോമകടൽ അതിർത്തികൾ തുറക്ക​െപ്പട്ടത്​.

വലിയ രാജ്യമായ സൗദിക്ക്​ പ്രതിവർഷം 700 കോടി റിയാലി​െൻറ കച്ചവടമാണ് 2017 വരെ ഖത്തറുമായി ഉണ്ടായിരുന്നത്. റിയൽ എസ്​റ്റേറ്റ്​, വിനോദസഞ്ചാരം, ട്രാവൽസ്​ തുടങ്ങിയ വിവിധ മേഖലകളിൽ ഉണ്ടായ പ്രതിസന്ധിയും നീങ്ങുകയാണ്​. ഹജ്ജ്-ഉംറ തീർഥാടനത്തിന്​ ഖത്തറിൽനിന്നുള്ള വിദേശികൾക്കടക്കം പോകാനുള്ള മാർഗങ്ങളും തുറക്ക​െപ്പട്ടു. ​കോവിഡ്​ തീർത്ത പ്രതിസന്ധി മുന്നിലുണ്ടെങ്കിലും ചട്ടങ്ങൾ പാലിച്ച്​ ആളുകളുടെയും ചരക്കുകളുടെയും ​േപാക്കുവരവുകൾക്ക്​ തടസ്സങ്ങളില്ല​.

ഖത്തർ കര അതിർത്തിപങ്കിടുന്ന സൗദിയുടെ ഭാഗമായ അൽഅഹ്​സയിലെ ഹോട്ടൽ, അപാർട്മെൻറ്​ മേഖലക്കും ഉണർവുണ്ടായിട്ടുണ്ട്​. മലയാളികളടക്കം ആയിരക്കണക്കിന്​ ​പ്രവാസികൾക്ക്​ തങ്ങളുടെ സ്​ഥാപനങ്ങളിലേക്ക്​ വസ്​ത്രങ്ങൾ, ഇലക്​ട്രോണിക്​സ്​ സാധനങ്ങൾ, സ്​പെയർപാർട്​സുകൾ തുടങ്ങിയവ ​പഴയതുപോലെ കരമാർഗം ദുബൈയിൽനിന്ന്​ എത്തിക്കാൻ കഴിയുന്നുണ്ട്​. ഈ മേഖലയും പഴയ രൂപത്തിലേക്ക്​ തിരിച്ചുവന്നുകൊണ്ടിരിക്കുകയാണ്​.

ഖത്തറിൽ മേയ്​ ഒമ്പതു​ മുതൽ മേയ്​ 18 വരെ പെരുന്നാൾ പൊതുഅവധിയാണ്​. അവധിക്കാലം ചെലവിടാൻ ഖത്തറിലുള്ള ആയിരക്കണക്കിനാളുകൾ മറ്റ്​ ഗൾഫ്​രാജ്യങ്ങളിലേക്ക്​ പോയിരുന്നു. ഉപരോധം നിലവിലുണ്ടായിരുന്നതിനാൽ കഴിഞ്ഞ ബലിപെരുന്നാളിനു​ പോലും ഇതു​ സാധ്യമായിരുന്നില്ല. എന്നാൽ, ഈ ചെറിയ പെരുന്നാളിന്​ ഖത്തറിലുള്ളവർക്ക്​ മറ്റിടങ്ങളിലേക്കും അവിടെയുള്ളവർക്ക്​ ഇങ്ങോട്ടും ​സുഗമമായി യാത്ര നടത്താം. അറബ്​നാടുകളിലുടനീളം പരന്നുകിടക്കുന്ന കുടുംബാംഗങ്ങളെ നേരിൽ കാണാം. പക്ഷേ, എല്ലാം കോവിഡ്​ ചട്ടങ്ങൾ പാലിച്ചുമാത്രമാകണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Beholdthe day of rejoicing is over
Next Story