വിലക്കുറവിലും പരസ്യങ്ങളിലും വീഴും മുമ്പ്...
text_fieldsദോഹ: ഓൺലൈൻ വഴിയുള്ള റിയൽ എസ്റ്റേറ്റ് പരസ്യ തട്ടിപ്പുകൾക്കെതിരെ ജാഗ്രത നിർദേശവുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം. താമസ ഇടങ്ങളും വിനോദ സൗകര്യങ്ങളും കുറഞ്ഞ വിലയിൽ വാഗ്ദാനം ചെയ്യുന്ന പരസ്യ തട്ടിപ്പുകൾക്കെതിരെയാണ് മുന്നറിയിപ്പ്. ഏതെങ്കിലും ഇടപാടുകളുമായി മുന്നോട്ടു പോകുന്നതിന് മുമ്പ് ജാഗ്രത പാലിക്കുകയും പരസ്യ ഓഫറുകളുടെ നിയമസാധുത പരിശോധിക്കണമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു.അസാധാരണമായി കുറഞ്ഞ വിലയിലുള്ള റിയൽ എസ്റ്റേറ്റ് പരസ്യങ്ങൾ ശ്രദ്ധയിൽപെട്ടാൽ ഇടപാടിലേക്ക് നീങ്ങുംമുമ്പേ മുൻകരുതൽ സ്വീകരിക്കണം.
സംശയാസ്പദമായി തോന്നുന്നവയാണെങ്കിൽ മന്ത്രാലയത്തിന്റെ വിവിധ പ്ലാറ്റ്ഫോമുകൾ വഴി റിപ്പോർട്ട് ചെയ്യാം. മെട്രാഷ് ആപ് വഴിയോ cccc@moi.gov.qa എന്ന ഇക്കണോമിക് ആൻഡ് സൈബർ ക്രൈം കോമ്പാറ്റിങ് ഡിപ്പാർട്മെന്റിന്റെ ഇ-മെയിൽ വഴിയോ പരാതികൾ റിപ്പോർട്ട് ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

