പക്ഷിവേട്ടക്കായി ഉപയോഗിക്കുന്ന ബേഡ് കാളിങ് ഉപകരണങ്ങൾ പിടികൂടി
text_fieldsദോഹ: പക്ഷിവേട്ടക്കായി അനധികൃത ഉപയോഗിക്കുന്ന 13,000ത്തോളം ബേഡ് കാളിങ് ഉപകരണങ്ങൾ പിടികൂടി നശിപ്പിച്ചു. പക്ഷികളെ ശബ്ദമുണ്ടാക്കി ആകർഷിക്കുന്ന ഉപകരണങ്ങളാണ് വിവിധ സ്ഥലങ്ങളിൽ നിന്നായി ഖത്തർ പരിസ്ഥിതി മന്ത്രാലയം പിടികൂടിയത്. രാജ്യത്തെ വന്യജീവി മേഖലകളിൽ നടത്തിയ പരിശോധനകളിൽ നിന്നാണ് ഇവ പിടികൂടിയത്.
പിടിച്ചെടുത്ത ഉപകരണങ്ങൾ മന്ത്രാലയത്തിന് കീഴിലുള്ള വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ഡിപ്പാർട്ട്‌മെന്റും സീ ബീച്ച് വേസ്റ്റ് റീസൈക്ലിങ് കമ്പനിയും ചേർന്ന് പരിസ്ഥിതി സൗഹൃദപരമായ രീതിയിൽ സംസ്കരിച്ചു. പുനരുപയോഗ സാധ്യമായ വസ്തുക്കൾ തരംതിരിച്ച് മാറ്റുകയും, ബാറ്ററികൾ ഉൾപ്പെടെയുള്ള മറ്റ് അപകടകരമായ ഘടകങ്ങൾ പരിസ്ഥിതിക്ക് ദോഷകരമാകാത്ത രീതിയിൽ സുരക്ഷിതമായി സംസ്കരിക്കുകയും ചെയ്തു.
വന്യജീവികളുടെ സ്വാഭാവിക ആവാസവ്യവസ്ഥ തകരാതിരിക്കാനും പരിസ്ഥിതി സന്തുലനം നിലനിർത്താനുമാണ് വ്യാജ ശബ്ദങ്ങൾ ഉണ്ടാക്കി പക്ഷികളെ ആകർഷിക്കുന്ന ഇത്തരം ഉപകരണങ്ങൾ നിരോധിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

