മോടികൂട്ടി പൊതുയിടവും ഉദ്യാനങ്ങളും
text_fieldsവിന്റർ സീസണിന്റെ ഭാഗമായി അലങ്കരിച്ച പാർക്കുകളിലൊന്ന്
ദോഹ: വിന്റർ സീസണിന്റെ ഭാഗമായി സർവിസ് അഫയേഴ്സ് ഡിപ്പാർട്മെന്റിനു കീഴിലുള്ള ഗാർഡൻസ് ആൻഡ് പാർക്ക്സ് വിഭാഗം ദോഹ മുനിസിപ്പാലിറ്റിയിലെ പൊതുസ്ഥലങ്ങളും ഉദ്യാനങ്ങളും അലങ്കരിച്ചു. ‘നമുക്കിത് കൂടുതൽ മനോഹരമാക്കാം’ എന്ന പ്രചാരണത്തിന്റെ ഭാഗമായാണ് നടപടി. സന്ദർശകർക്കായി ആരോഗ്യകരവും ആകർഷകവുമായ നഗര പരിസ്ഥിതി ഒരുക്കുന്നതിന്റെയും സുസ്ഥിര വികസന ലക്ഷ്യങ്ങളുടെയും ഭാഗമായാണ് പൊതുസ്ഥലങ്ങൾ മനോഹരമാക്കുന്നത്.
12ലധികം സ്ഥലങ്ങളിൽ പൂച്ചെടികൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്. പുതിയ എയർപോർട്ട് റോഡ് ഉൾപ്പെടെ 16,600 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ 1.6 ലക്ഷം പെറ്റൂണിയ, ജമന്തിപ്പൂക്കൾ എന്നീ തൈകളാണ് നട്ടുപിടിപ്പിച്ചത്. ഇതിന് പുറമെ ലഗദൈഫിയ ലേക്സ്, വെസ്റ്റ് ബേ ഏരിയ, അൽ ദഫ്‌ന പാർക്ക് തുടങ്ങിയ വിനോദസഞ്ചാര മേഖലകളിലെ പൊതുസ്ഥലങ്ങളിലും പാർക്കുകളിലും തൈകൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

