ബീറ്റ്സ് ആരോഗ്യ പരിരക്ഷ പദ്ധതിക്ക് തുടക്കമായി: പ്രാഥമിക മെഡിക്കൽ പരിശോധനയും കിഡ്നി അവബോധ ക്ലാസും നടന്നു
text_fieldsകെ.എം.സി.സി പാലക്കാട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ബീറ്റ്സ് ആരോഗ്യ ബോധവത്കരണ പരിപാടി സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുസ്സമദ് ഉദ്ഘാടനം ചെയ്യുന്നു
ദോഹ: കെ.എം.സി.സി ഖത്തർ പാലക്കാട് ജില്ല കമ്മിറ്റിയുടെ ‘നമ്മടെ പാലക്കാട്’ കാമ്പയിന്റെ ഭാഗമായി ജില്ല ഹെൽത്ത് വിങ്ങിന്റെ നേതൃത്വത്തിൽ ആരംഭിച്ച ദീർഘകാല ആരോഗ്യ സംരക്ഷണ പദ്ധതിയായ ‘ബീറ്റ്സ്’ ആദ്യ ഘട്ടത്തിന് തുടക്കമായി.
കെ.എം.സി.സി സ്റ്റേറ്റ് ഹെൽത്ത് വിങ്ങിന്റെ സഹകരണത്തോടെ നടത്തുന്ന പദ്ധതിയുടെ ഭാഗമായി ആദ്യ ഘട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് പ്രാഥമിക മെഡിക്കൽ പരിശോധന ക്യാമ്പും, ഹമദ് മെഡിക്കൽ കോർപറേഷന്റെ നെഫ്രോളജി വിഭാഗം നേതൃത്വത്തിൽ ലോക കിഡ്നി രോഗവാരത്തിന്റെ ഭാഗമായി കിഡ്നി അവബോധ ക്ലാസും തുമാമ ഹാളിൽ സംഘടിപ്പിച്ചു. മെഡിക്കൽ വിങ് ചെയർമാൻ ഡോ. ഷഫീക് താപ്പി നേതൃത്വം നൽകി. ജീവിതശൈലീ രോഗങ്ങൾ പ്രവാസികളിൽ ഭീതിജനകമായി വർധിക്കുന്ന പശ്ചാത്തലത്തിൽ, ബീറ്റ്സ് പോലുള്ള പദ്ധതികൾ ഏറെ സഹായകരമാകുന്നു എന്ന് ഡോ. ഷഫീക് താപ്പി പറഞ്ഞു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രസിഡന്റ് ഡോ. അൻവർ ആശംസകൾ നേർന്നു.
സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുസ്സമദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഉപദേശക സമിതി അംഗം കെ.വി. മുഹമ്മദ്, സംസ്ഥാന സെക്രട്ടറി വി.ടി.എം സാദിഖ് എന്നിവർ സന്നിഹിതരായി. ജില്ല പ്രസിഡന്റ് ജാഫർ സാദിഖ് സ്വാഗതവും ഹെൽത്ത് വിങ് ചെയർമാൻ അമീർ കുസ്രു നന്ദിയും പറഞ്ഞു.
പരിപാടിയിൽ ഡോ. റാഷാ അബ്ദുറഹ്മാൻ, ഡോ. നൗജാസ്, ഡോ. നവാസ്, ഡോ. സമീഹ്, ഡോ. അസ്ഹർ, ഡോ. ജലീൽ, ഡോ. ഫർഹാൻ, ഡോ. ഫാസിൽ, ഡോ. മുസ്തഫ, ഡോ. ഹശിയത്തുല്ല, ഖത്തർ ഡയബറ്റിക് അസോസിയേഷൻ പ്രതിനിധി ഡോ. അഹമ്മദ് ഏലസ്യൂറ്റി, അഷ്റഫ് നാസർ, നഴ്സുമാരായ ഇജാസ് അഹമ്മദ്, അഭിനീത് ടി.വി, സപ്പോർട്ടിങ് സ്റ്റാഫ്, ഫിറോസ്, സ്പോൺസർമാരായ വെൽകെയർ, കെയർ ആൻഡ് ക്യൂവർ പ്രതിനിധികളും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

