Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തറിൽ...

ഖത്തറിൽ തിരിച്ചുവരുന്നു, ആ മൊഞ്ചുള്ള വിനോദങ്ങളും 

text_fields
bookmark_border
qatar-beach
cancel
camera_alt???????? ?????????????????? ???? ???????? ???????? ??????? ?????????????

ദോഹ: കോവിഡ്–19 നിയന്ത്രണങ്ങൾ നീക്കുന്നതി​െൻറ രണ്ടാംഘട്ടത്തിൽ ഖത്തറിലെ ബീച്ചുകൾ തുറന്നതോടെ സന്ദർശകരുടെ തിരക്കേറുന്നു. കടുത്ത ചൂടിൽ ബീച്ചുകൾ തുറന്നത് വലിയ ആശ്വാസമായിരിക്കുകയാണ്. കോവിഡ്–19നെ തുടർന്ന് ജലകായിക പരിപാടികൾ നിർത്തിവെച്ചിരുന്നു. ഇതി​​െൻറ നിയന്ത്രണം നീക്കിയതോടെ ജെറ്റ് സ്​കീയിങും സജീവമായി. ദോഹയിലെ ഏറ്റവും ജനപ്രിയ ബീച്ചുകളിലൊന്നായ കതാറ കൾച്ചറൽ വില്ലേജിലെ ബീച്ചുകളിൽ നിരവധി പേരാണ് എത്തുന്നത്.

യുവാക്കളും കുട്ടികളും കുടുംബങ്ങളും ബീച്ചുകളിലെത്തി തുടങ്ങിയതോടെ ജനജീവിതം സാധാരണ നിലയിലേക്ക് പോകുന്നതി​െൻറ സൂചനകളാണ് ലഭിക്കുന്നത്. എന്നാൽ, എല്ലായിടത്തും കടുത്ത സുരക്ഷാ മുൻകരുതൽ പാലിച്ചാണ് പ്രവേശനം. 

ഇഹ്തിറാസ്​ ആപ്പും ശാരീരിക അകലവും മാസ്​ക് ധരിക്കുന്നതും എല്ലായിടത്തും നിർബന്ധമാണ്​. മാസങ്ങൾക്കുശേഷം പ്രധാന കേന്ദ്രങ്ങളിലെ ഫുഡ് ട്രക്കുകൾ വീണ്ടും പ്രവർത്തനമാരംഭിച്ചതോടെ ഉപഭോക്താക്കൾ കൂടുതലായി എത്തുന്നതും ആശാവഹമാണ്. കതാറ ബീച്ചിന് പുറമേ, സീലൈൻ, ദഖീറ, അൽഖോർ, ദുഖാൻ, ഉംബാബ്, സിക്രീത്, വക്റ പബ്ലിക് ബീച്ച്, ഫാമിലി ബീച്ച് തുടങ്ങിയയവയും ജൂലൈ ഒന്ന്​ മുതൽ നിയന്ത്രണങ്ങളോടെ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തിട്ടുണ്ട്.

നിയന്ത്രണങ്ങൾ നീക്കുന്നതി​െൻറ രണ്ടാംഘട്ടത്തിൽ കൂടുതൽ പള്ളികൾ പ്രാർഥനക്കായി തുറന്നിട്ടുണ്ട്. കൂടാതെ പൊതുപാർക്കുകൾ തുറന്നതും ശക്തമായ സുരക്ഷ മാനദണ്ഡങ്ങളോടെ ചില മേഖലകളിലെ റെസ്​റ്റോറൻറുകളിൽ ഇരുന്ന്  ഭക്ഷണം കഴിക്കാനും ആരംഭിച്ചതും ഇളവുകളുടെ കൂട്ടത്തിൽ പെടുന്നു.
ആകെ ജനസംഖ്യയുടെ 3.5 ശതമാനം പേർക്ക് മാത്രമാണ് കോവിഡ്–19 ബാധിച്ചതെന്നതും മരണ നിരക്ക് ഏറ്റവും കുറഞ്ഞതും പുതിയ കേസുകൾ കുറഞ്ഞുവരുന്നതും ആശാവഹമാണ്. 

എന്നിരുന്നാലും മുൻകരുതലുകൾ പാലിക്കുന്നതിൽ വീഴ്ചവരുത്തിയാൽ കോവിഡ്–19​െൻറ രണ്ടാം വരവുണ്ടാകുമെന്നും അത് ഏറെ അപകടകരമായിരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ്​ നൽകിയിട്ടുണ്ട്. അതേസമയം, മുൻകരുതൽ നടപടികൾ സ്വീകരിക്കാതിരുന്നാൽ ഇതിനകം നീക്കിയ നിയന്ത്രണങ്ങൾ പുനഃസ്​ഥാപിക്കേണ്ടി  വരുമെന്ന്​ പൊതുജനാരോഗ്യമന്ത്രാലയം മുന്നറിയിപ്പ്​ നൽകി​. 

രാജ്യത്ത് കോവിഡ്–19 നിയന്ത്രണങ്ങൾ നീക്കുന്നത് ചില ഘടകങ്ങളെ അടിസ്​ഥാനമാക്കിയാണ്​. മുൻ കരുതൽ സ്വീകരിക്കുന്നതിലെ വീഴ്ച ഇതിലേതെങ്കിലും ഘടകങ്ങളെ ബാധിച്ചാൽ നിയന്ത്രണങ്ങൾ പുനഃസ്​ഥാപിക്കേണ്ടി വരും.

കോവിഡ്–19 നിയന്ത്രണങ്ങൾ നീക്കുന്നതി​െൻറ രണ്ടാംഘട്ടം ജൂലൈ ഒന്ന്​ മുതൽ ആരംഭിച്ചതോടെയാണ്​ ഖത്തറിൽ ജനജീവിതം സാധാരണനിലയിലേക്ക്​ വരുന്നത്​​. മാളുകളിലെ റീട്ടെയിൽ ഷോപ്പുകൾ തുറന്നിട്ടുണ്ട്​. എന്നാൽ, വാരാന്ത്യദിനങ്ങളി​െല ഇവയുടെ പ്രവർത്തനത്തിന്​ നിയന്ത്രണങ്ങൾ തുടരും. എല്ലാ ബീച്ചുകളും പാർക്കുകളും തുറന്നിട്ടുണ്ട്​. റെസ്​റ്റോറൻറുകളിൽ പരിമിതമായ ആളുകളെ പ്രവേശിപ്പിച്ച്​ പ്രവർത്തനം തുടങ്ങി​. 

അതേസമയം, മാളുകളിലെയും ഷോപ്പിംഗ് സ​െൻററുകളിലെയും റെസ്​റ്റോറൻറുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതിയുണ്ടായിരിക്കില്ല. ടേക് എവേ, ഹോം ഡെലിവറി സേവനങ്ങൾ മാത്രമായിരിക്കും ഇവിടെ ഉണ്ടാവുക. മാളുകളിലെയും ഷോപ്പിംഗ് സ​െൻററുകളിലെയും ഗെയിമിങ് സ​െൻററുകൾ, അമ്യൂസ്​മ​െൻറ് പാർക്കുകൾ, സ്​കേറ്റ് ബോർഡ് അറീനകൾ, പ്രാർഥനാ മുറികൾ എന്നിവ അടച്ചിടുന്നത് തുടരും. 

മാളുകളിലെ കലാ, സാംസ്​കാരിക, വിനോദ  പരിപാടികൾക്കും വിലക്ക് ബാധകമായിരിക്കും. ഗോൾഡ് സൂഖ്, സൂഖ് അൽ അലി, ഗറാഫ മാർക്കറ്റ്, തേർസ്​ഡേ​ൈഫ്രഡേ മാർക്കറ്റ്, സൂഖ് വാഖിഫ് ദോഹ, സൂഖ് വക്റ, അൽ സൈലിയ സെൻട്രൽ മാർക്കറ്റ് എന്നിവിടങ്ങളിലെ എല്ലാ വാണിജ്യ കേന്ദ്രങ്ങളും പ്രവർത്തനം പുനരാരംഭിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newscovidlock down
News Summary - beaches are open in qatar
Next Story