Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖി​യ ചാ​മ്പ്യ​ൻ​സ്...

ഖി​യ ചാ​മ്പ്യ​ൻ​സ് ലീ​ഗി​ൽ ഉ​ശി​ര​ൻ പോ​രാ​ട്ട​ങ്ങ​ൾ

text_fields
bookmark_border
Khia Champions League
cancel
camera_alt

ക​ഴി​ഞ്ഞ​യാ​ഴ്ച ന​ട​ന്ന ഖി​യ ചാ​മ്പ്യ​ൻ​സ് ലീ​ഗി​ൽ ഗ്രൂ​പ് റൗ​ണ്ടി​ൽ സി​റ്റി എ​ക്സ്ചേ​ഞ്ച്- സ്പീ​ഡ് ഫോ​ഴ്സ് മ​ത്സ​ര​ത്തി​ൽ​നി​ന്ന്

ദോ​ഹ: ഖ​ത്ത​റി​ലെ ക​ളി​യാ​വേ​ശ​ത്തി​ന് തി​രി​കൊ​ളു​ത്തി​യ ഖി​യ ചാ​മ്പ്യ​ൻ​സ് ലീ​ഗി​ലെ പോ​രാ​ട്ട​ങ്ങ​ൾ മൂ​ന്നാം റൗ​ണ്ടി​ലേ​ക്ക്. ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ലെ​യും ഐ ​ലീ​ഗി​ലെ​യും സ​ന്തോ​ഷ് ട്രോ​ഫി​യി​ലെ​യും താ​ര​ങ്ങ​ൾ വി​വി​ധ ടീ​മി​ലാ​യി മാ​റ്റു​ര​ക്കു​ന്ന ടൂ​ർ​ണ​മെ​ന്റി​ൽ വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ കാ​ത്തി​രി​ക്കു​ന്ന​ത് മ​ര​ണ​ക്ക​ളി​ക​ൾ.

ദോ​ഹ സ്റ്റേ​ഡി​യം വേ​ദി​യാ​കു​ന്ന ടൂ​ർ​ണ​മെ​ന്റി​ൽ വ്യാ​ഴാ​ഴ്ച രാ​ത്രി എ​ട്ടി​ന് സീ​ഷോ​ർ മേ​റ്റ്സ് ഖ​ത്ത​ർ-​ഫോ​ഴ്സ് എ​ക്സ് കെ​യ​ർ ആ​ൻ​ഡ് ക്യു​വ​റി​നെ നേ​രി​ടും. രാ​ത്രി 9.30നാ​ണ് സ​ഫാ​രി ഫൈ​​ഡ്രേ ഫി​ഫ മ​ഞ്ചേ​രി എ​ഫ്.​സി​യും ഗ്രാ​ൻ​ഡ്മാ​ൾ എ​ഫ്.​സി​യും ഏ​റ്റു​മു​ട്ടു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച സ്പീ​ഡ് ഫോ​ഴ്സ് എ​ഫ്.​സി​യും ഓ​ർ​ബി​റ്റ് എ​ഫ്.​സി​യും (രാ​ത്രി 7.30), സി​റ്റി എ​ക്സ്ചേ​ഞ്ച് എ​ഫ്.​സി- സ്പി​രി​റ്റ് ഇ​വ​ന്റ്സ് ഒ​ലെ എ​ഫ്.​സി (9.00) എ​ന്നി​വ​ർ ഏ​റ്റു​മു​ട്ടും.

ഓ​രോ ടീ​മി​നും ര​ണ്ട് ക​ളി പൂ​ർ​ത്തി​യാ​യ​പ്പോ​ൾ ഗ്രൂ​പ് ‘എ’​യി​ൽ ര​ണ്ടും ജ​യി​ച്ച സ​ഫാ​രി ഫ്രൈ​ഡേ ഫി​ഫ മ​ഞ്ചേ​രി​യാ​ണ് ആ​റ് പോ​യ​ന്റു​മാ​യി മു​ന്നി​ലു​ള്ള​ത്. ഗ്രാ​ൻ​ഡ് മാ​ളി​ന് നാ​ല് പോ​യ​ന്റാ​ണു​ള്ള​ത്. ‘ബി​’ ​ഗ്രൂ​പ്പി​ൽ സി​റ്റി എ​ക്സ്ചേ​ഞ്ചി​നും സ്പി​രി​റ്റ് ഇ​വ​ന്റ്സ് ഒ​ലെ എ​ഫ്.​സി​ക്കും ആ​റ് പോ​യ​ന്റ് വീ​ത​മു​ണ്ട്.

റി​യ​ൽ ക​ശ്മീ​ർ താ​രം ജ​സ്റ്റി​ൻ, കേ​ര​ള യു​നൈ​റ്റ​ഡ് താ​രം സ​ച്ചു, ഗോ​വ​ൻ എ​ഫ്.​സി താ​രം സ​ൽ​മാ​ൻ ഫാ​രി​സ്, ഗോ​കു​ലം താ​രം രാ​ഹു​ൽ രാ​ജ്, കേ​ര​ള യു​നൈ​റ്റ​ഡി​ന്റെ ബു​ജൈ​ർ എ​ന്നി​വ​രാ​ണ് സീ​ഷോ​ർ മേ​റ്റ്സ് ഖ​ത്ത​റി​ൽ ബൂ​ട്ടു​കെ​ട്ടു​ന്ന​ത്.

ഐ ​ലീ​ഗ് ടീ​മാ​യ പ​ഞ്ചാ​ബ് എ​ഫ്.​സി​യു​ടെ മു​ഹ​മ്മ​ദ് സ​ലാ​ഹ് മു​ത​ൽ നോ​ർ​ത്ത് ഈ​സ്റ്റ് താ​രം മ​ഷൂ​ർ, ഇ​ർ​ഷാ​ദ്, ഹൈ​ദ​രാ​ബാ​ദി​ന്റെ റ​ഹീ​ബ്, ഗ​നി നി​ഗം തു​ട​ങ്ങി ഒ​രു​പി​ടി താ​ര​ങ്ങ​ൾ ഗ്രാ​ൻ​ഡ്മാ​ളി​നു വേ​ണ്ടി ക​ളി​ക്കു​ന്നു​ണ്ട്. ജം​ഷ​ദ്പൂ​ർ എ​ഫ്.​സി ഗോ​ൾ​വ​ല​യം കാ​ക്കു​ന്ന ടി.​പി. ര​ഹ്നേ​ഷ്, സ്ട്രൈ​ക്ക​ർ ഫാ​റൂ​ഖ് ചൗ​ധ​രി, ബ്ലാ​സ്റ്റേ​ഴ്സ് താ​രം തേ​ജ​സ്, മു​ഹ​മ്മ​ദ​ൻ​സി​ന്റെ ഫ​സ​ലു, നോ​ർ​ത്ത് ഈ​സ്റ്റി​ന്റെ മി​ർ​ഷാ​ദ് എ​ന്നി​വ​രാ​ണ് ഫി​ഫ മ​ഞ്ചേ​രി​യു​ടെ ക​രു​ത്ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Khia Champions League
News Summary - Battles in the Khia Champions League
Next Story